ഗുരുവായൂർ :കോട്ടപ്പടി പിള്ളക്കോളനി അയിനിക്കൽ വീട്ടിൽ ജാസിൽ (25)നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. തൃശൂർ ജില്ല കളക്ടർ അർജുൻ പാണ്ട്യൻ ഐ എ എസ് ആണ് കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ )നിയമ പ്രകാരം ജാസിലിനെ കരുതൽ തടങ്കലിൽ വെക്കാൻ ഉത്തരവിട്ടത്.ഗുരുവായൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, പിടിച്ചുപറി , മയക്ക് മരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ജാസിൽ .കഴിഞ്ഞ ജൂലൈ മാസം കഞ്ചാവ് കൈവശം വെച്ചതിനു ഗുരുവായൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് നടപടി.പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർസി.പ്രേമാനന്ദകൃഷ്ണൻ, സബ്ബ് ഇൻസ്പെക്ടർമാരായ ശരത് സോമൻ,ഷക്കീർ അഹമ്മദ് എന്നിവരുമുണ്ടായിരുന്നു
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോട്ടപ്പടി സ്വദേശിയെ കാപ്പ പ്രകാരം ജയിലിലടച്ചു
