ഏകാദശി ദിവസം ഉദയാസ്തമയ പൂജ; പൂ പ്രശ്നം നടത്തുന്നത് ഭക്തജനങ്ങളെ അവഹേളിക്കാൻ : അഡ്വ നിവേദിത

ഗുരുവായൂർ: ഏകാദശി ദിവസം ഉദയാസ്തമന പൂജ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ നടത്തേണ്ടി വന്നതിൽ പ്രായശ്ചിത്തം നടത്തണം എന്ന വാദം ദേവസ്വത്തിൻ്റെ ഇരട്ടത്താപ്പാണെന്ന് ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ അധ്യക്ഷ അഡ്വ നിവേദിത ആരോപിച്ചു. ഭക്തർ ആവശ്യപ്പെടുന്നതും പ്രായിശ്ചിത്വം  നടത്തണം എന്നുള്ളത് തന്നെയാണ്,  എന്നാൽ ആ പ്രായശ്ചിത്തം നടത്തേണ്ടത് കഴിഞ്ഞ ഏകാദശി ദിവസം പുല വാലായ്മയുള്ള തന്ത്രി ഭക്തജനങ്ങൾക്കുള്ള പ്രസാദ വിതരണം വിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്ത് വ്രതഭംഗം വരുത്തിയ കാര്യത്തിലാണ് എന്നതാണ് ഭക്തരുടെ നിലപാട്. ഭക്ത ജനങ്ങളുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് ദേവസ്വം പ്രായശ്ചിത്തം നടത്തണമെന്ന് തന്നെയാണ് ബിജെപിയുടെയും അഭിപ്രായം.  ശബരിമലയിൽ ഒരു സുപ്രീംകോടതിയുടെ വിധിയുടെ മറവിൽ യുവതികളെ പ്രവേശിപ്പിച്ച അതേ കൂട്ടർ തന്നെയാണ് ഇപ്പോൾ സുപ്രീംകോടതിയെയും അതുപോലെ തന്നെ കാലങ്ങളായി ഗുരുവായൂർ ക്ഷേത്രത്തിൽ ആചരിച്ചുവരുന്ന ശ്രീശങ്കരാചാര്യർ ചിട്ടപ്പെടുത്തിയ ആചാരവിധികളെയും ഒരു പൂ പ്രശ്നത്തിൻ്റെ പേരിൽ അപമാനിക്കുന്നത്
പൂ പ്രശ്നം നടത്തിയാണോ ഭൂലോക വൈകുണ്ഡം എന്നറിയപ്പെടുന്ന
പരിപാവനമായ ഗുരുവായൂർ ക്ഷേത്രത്തിന്റെ ആചാരങ്ങൾക്ക് മാറ്റം വരുത്തേണ്ടത് എന്നും
അതുപൊലെ തന്ത്രി മഠത്തിൽ ഇരുന്നാണോ ഇത്തരത്തിലുള്ള കാര്യങ്ങൾക്ക് തീരുമാനം ഉണ്ടാക്കേണ്ടത് എന്നും അവർ ചോദിച്ചു.  എന്തുകൊണ്ട്  ഭക്തജന സമക്ഷം ഭഗവാൻ്റെ സന്നിധിയിൽ വെച്ച് വിവിധ ജോതിഷികളെ വിളിച്ചു വരുത്തി ദേവപ്രശ്നം നടത്തുന്നില്ല എന്ന ചോദ്യത്തിന് ദേവസ്വവും തന്ത്രിയും ഭക്തരോട് ഉത്തരം പറയണം.  ഭക്തജനങ്ങളെ ഭഗവാൻ്റെ ഹിതമെന്തെന്നു അവരുടെ സമക്ഷം ദേവസന്നിധിയിൽ വെച്ച് അറിയിക്കാനുള്ള ഉത്തരവാദിത്വം ഗുരുവായൂർ ദേവസ്വം അധികൃതർക്ക് ഉണ്ടെന്നും അടിയന്തിരമായി ഈ കാര്യത്തിൽ ഇടപെടൽ ദേവസ്വത്തിൻ്റെ ഭാഗത്തു നിന്ന് ഉണ്ടാവണം എന്നും അഡ്വ നിവേദിത പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *