ചാവക്കാട് : ചാവക്കാട്- ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ അരങ്ങ് കലോത്സവം മെയ് 2, 3 തിയ്യതികളിലായി ചാവക്കാട് മണത്തല ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കും. 33 സ്റ്റേജ് ഇനങ്ങളിലും 16 ഓഫ് സ്റ്റേജിനങ്ങളിലുമായി അഞ്ഞൂറിൽ പരം അയൽക്കൂട്ടം – ഓക്സിലറി അംഗങ്ങൾ മത്സരങ്ങളിൽ മാറ്റുരയ്ക്കും.18 വയസ്സ് മുതൽ 40 വയസ്സ് വരെ ജൂനിയർ, 40 വയസിനു മുകളിൽ സീനിയർ തലങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 2 ന് രാവിലെ 10 മണിക്ക് എംഎൽഎ, എൻ കെ അക്ബറിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ആലത്തൂർ എംപി കെ.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.3 ന് വൈകീട്ട് മൂന്ന് മണിക്ക് കുന്നംകുളം എം എൽ എ , എ.സി മൊയ്‌ദീൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ കൈമാറുന്നതോടെ കലോത്സവം സമാപിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾ ജില്ലാതല അരങ്ങ് കലോത്സവത്തിലേക്ക് അർഹത നേടും. കുടുംബശ്രീ ജില്ലാ സംസ്ഥാന മിഷനുകൾ നേതൃത്വം നല്കും
കുടുംബശ്രീ ചാവക്കാട് -ചൊവ്വന്നൂർ ബ്ലോക്ക് തല അരങ്ങ് കലോത്സവം മെയ് 2 ന് തുടങ്ങും
