പുന്നയൂർക്കുളം:കതിർ മണ്ഡപത്തിൽ നിന്ന് വധൂവരന്മാർ നേരെ എത്തിയത് പോളിംങ് ബൂത്തിലേക്ക്.കിഴക്കേ ചെറായി ചെമ്പ്ര വീട്ടില്‍ ഉമ മണിയുടെ മകള്‍ ശില്‍പ്പയാണ് ഭര്‍ത്താവ് കിരണിനൊപ്പം ചെറായി ഗവ.യുപി സ്‌കൂളിലെ മൂന്നാം ബൂത്തില്‍ എത്തി വോട്ട് രേഖപ്പെടുത്തിയത്.ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇവരുടെ താലികെട്ട്.തുടർന്ന് 12.40 ഓടെയാണ് ചെറായി സ്കൂളിൽ ശിൽപ്പ ഭർത്താവ് കിരണിനൊപ്പമെത്തി വേട്ട് രേഖപ്പെടുത്തിയത്.പട്ടു.പുടവ ചുറ്റി സർവ്വാഭരണഭൂഷിതയായി വരണമാല്യവുമായി വധൂവരന്മാർ എത്തിയത് വോട്ട് ചെയ്യാൻ എത്തിയവർക്കും പോളിംങ് ഉദ്യോഗസ്ഥർക്കും ബൂത്ത് ഏജൻ്റ് മാർക്കും കൗതകമായി.തിരിച്ച് പോയതിനു ശേഷം വൈകീട്ടോടെ കപ്പൂർപഞ്ചായത്തിലെ കാഞ്ഞരത്താണി ബൂത്തിൽ കിരൺ വോട്ട് രേഖപ്പെടുത്തുമെന്ന് പറഞ്ഞു
കതിർ മണ്ഡപത്തിൽ നിന്ന് വധൂവരന്മാർ എത്തിയത് പോളിംങ് ബൂത്തിലേക്ക്
