കുന്നംകുളം : മത്സ്യ മാർക്കറ്റിന് സമീപം കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബസ് സമീപത്തെ പാടത്തേക്ക് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ഇന്ന് വെകിട്ട് 5 മണിയോടെയാണ്അപകടം. ഒറ്റപ്പാലത്തുനിന്ന് കുന്നംകുളത്തേക്ക് വന്നിരുന്ന മയിൽവാഹനമാണ് അപകടത്തിൽപെട്ടത്. കുന്നംകുളം മത്സ്യമാർക്കറ്റിന് സമീപം എട്ട് അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. അമിത വേഗതയിൽ വന്ന ബസ് കെ എസ് ആർ ടി സി ബസിനെ മറികടക്കുന്നതിനിടെ വളവ് തിരിക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് യാത്രക്കാർ പറഞ്ഞു.
കൂടുതൽ ദൃശ്യങ്ങൾ കാണാം
