കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്

കുന്നംകുളം :കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 20 പേർക്ക് പരിക്ക്.ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രി 10.30 ഓടെയാണ് വൺവേ ജംഗ്ഷനിൽ വച്ച് ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്ന കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചത്.അപകടത്തിൽ ഇരുപതോളം പേർക്ക് നിസ്സാരമായി പരിക്കേറ്റു. ഇവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരിലേക്ക് പോകുന്ന സൂപ്പർഫാസ്റ്റ് ബസ്സും തിരുവനന്തപുരത്തേക്ക് പോകുന്ന ഷിഫ്റ്റ് ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് കോഴിക്കോട് തൃശൂർ റോഡിലെ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *