മാളികപ്പുറം മേൽശാന്തി പാർക്കാടി ക്ഷേത്ര ദർശനം നടത്തി

വടക്കേക്കാട്:നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തി അഞ്ഞൂർ പാർക്കാടി ഭഗവതി ക്ഷേത്രത്തിൽ സന്ദർശനം നടത്തി.ഇന്നു രാവിലെ 7.30 ഓടെയാണ് സന്ദർശനം നടത്തിയത്.ക്ഷേത്രത്തിലെത്തിയ മേൽശാന്തി മുരളി നമ്പൂതിരിയെ പൂർണ്ണ കുംഭം നൽകി ക്ഷേത്രം ഭാരവാഹികൾ സ്വീകരിച്ചു.തുടർന്ന് ക്ഷേത്രം മേൽശാന്തി തോട്ടപ്പായ മന ശങ്കരൻ നമ്പൂതിരി,സതീഷ് നമ്പൂതിരി എന്നിവർ ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു.
കെ എസ് വിശ്വനാഥൻ,സനീഷ്,
ധനീഷ് വാസുദേവൻ,കെ.സി ഷജീഷ്,മനോജ് അഞ്ഞൂർ,
ടി ഡി ലാൽ,അധിൻ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *