സംസ്ഥാന ബജറ്റില്‍ ഗുരുവായൂര്‍ മണ്ഡലത്തിന് മികച്ച പരിഗണന ലഭിച്ചതായി എൻ.കെ അക്ബർ എം എൽ എ

ഗുരുവായൂർ:ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാല്‍  ഇന്ന് നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍  ഗുരുവായൂര്‍ മണ്ഡലത്തിന് മികച്ച പരിഗണനയാണ് ലഭിച്ചിരിക്കുന്നതെന്ന് എൻ.കെ അക്ബർ എം എൽ എ അഭിപ്രായപ്പെട്ടു.ചാവക്കാട് പോലീസ് സ്റ്റേഷന്‍ -2 കോടി രൂപ,ജി.ഇ‌എല്‍.പി.എസ് പുന്നയൂര്‍ കെട്ടിട നിര്‍മ്മാണം – 1 കോടി രൂപ,ചാവക്കാട് പൊതുമാരാമത്ത് ഓഫീസ് കോംപ്ലെക്സ് നിര്‍മ്മാണം – 2 കോടി,പൂക്കോട് ഫാമിലി ഹെല്‍ത്ത് സെന്‍റര്‍ പുതിയ കെട്ടിടം – 2 കോടി. ജി.എല്‍.പി.എസ് അണ്ടത്തോട് കെട്ടിട നിര്‍മ്മാണം – 2 കോടി, ജി.എല്‍.പി.എസ്  ഇരട്ടപ്പുഴ കെട്ടിട നിര്‍മ്മാണം – 1 കോടി എന്നീ പദ്ധതികൾക്കാണ് ബജറ്റിൽ തുക വകയിരുത്തിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *