കുന്നംകുളം: മലങ്കര ആശുപത്രിയിൽ ചികിത്സയ്ക്കിടെ മൂന്നര വയസ്സുകാരൻ മരിച്ചു. തൃശൂർ മുണ്ടൂർ സ്വദേശി പാറമേൽ വീട്ടിൽ മൂന്നര വയസ്സുള്ള ആരോൺ ആണ് മരിച്ചത്. പല്ലുവേദനയുമായി ബന്ധപ്പെട്ടാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ പിഴവാണ് മരണ കാരണമെന്നാരോപിച്ചുകൊണ്ട് ബന്ധുക്കൾ രംഗത്തെത്തി. ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് കുട്ടിയെ ചികിത്സയ്ക്കായി മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഇന്ന് രാവിലെ 6 മണിയോടെ സർജറിക്കായി റൂമിൽ നിന്ന് കൊണ്ടുപോയി. തുടർന്ന് പതിനൊന്നരയോടെ ബന്ധുക്കൾ കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ അനുവദിക്കാത്തതിനെ തുടർന്ന് സംശയം തോന്നിയ ബന്ധുക്കൾ വാതിൽ തള്ളിത്തുടർന്ന് റൂമിനുള്ളിലേക്ക് കയറിയപ്പോഴാണ് കുട്ടിക്ക് ആശുപത്രി അധികൃതർ അടിയന്തര ചികിത്സ നൽകുന്നത് കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.
Related Posts
തൃശ്ശൂർ -കുറ്റിപ്പുറം സംസ്ഥാന പാതയുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ഇന്ന് ബസ് പണിമുടക്ക്
- Ramesh Chembil
- July 17, 2024
- 0
തൃശ്ശൂർ: തൃശ്ശൂർ – കുറ്റിപ്പുറംസംസ്ഥാന പാതയുടെശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച്തൃശ്ശൂരിൽ നിന്നും വിവിധ റൂട്ടുകളിൽഓടുന്ന ബസ് തൊഴിലാളികൾ ഇന്ന് പണിമുടക്കുന്നു.തൃശ്ശൂരിൽ നിന്നും കോഴിക്കോട്, കുന്നംകുളം,ഗുരുവായൂർ, പാവറട്ടി റൂട്ടിലോടുന്നബസ്സുകളിലെ തൊഴിലാളികളാണ്ഇന്ന് പണിമുടക്കുന്നത്. ചൂണ്ടലിൽ നിന്നും ബസ് ജീവനക്കാരുടെപ്രതിഷേധ ജാഥയും […]
ചെറായിയെ ആവേശം തിമർപ്പിലാഴ്ത്തി തായം കളി മത്സരം
- Ramesh Chembil
- September 20, 2024
- 0
പുന്നയൂര്‍ക്കുളം:മൂന്ന് ദിവസം രാവും പകലും ആര്‍പ്പും ആവേശവും തീര്‍ത്ത തായംകളി മത്സരം സമാപിച്ചു. സിദ്ദിഖ്-ഹനീഫ സഖ്യം ഒന്നാം സ്ഥാനവും ഫസലു-സജീവ് ടീം രണ്ടാം സ്ഥാനവും നേടി. വിജയികള്‍ക്ക് വടക്കേകാട് എസ്ഐ കെ.ബി.ജലീല്‍, സിപിഒ അനൂപ് […]
ഒളിവിലായിരുന്ന പ്രതി എട്ട് വർഷത്തിന് ശേഷം വടക്കേക്കാട് പോലീസിൻ്റെ പിടിയിൽ
- Ramesh Chembil
- June 28, 2024
- 0
പുന്നയൂർക്കുളം: പപ്പാളി ജംഗ്ഷനിൽ വച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരനെ തടഞ്ഞു നിർത്തി ആക്രമിച്ച കേസിലെ പ്രതിയായമന്ദലാംകുന്ന്കിഴക്കൂട്ട് വീട്ടിൽ മുഹമ്മദ് മകൻ സൈനുദ്ദീൻ (45 ) വടക്കേക്കാട് പോലീസിൻ്റെ പിടിയലായി.2005 ൽ സംഭവത്തിന് ശേഷം ജാമ്യമെടുത്ത് […]
