പുന്നയൂർക്കുളം:അമൽ സ്കൂളിലെ വിദ്യാർത്ഥികൾ അശരണർക്ക് കൈത്താങ്ങാകുന്നു.
നവംബർ ഒന്നോടെ കേരളത്തെ ദരിദ്രമുക്ത സംസ്ഥാനമാക്കാനുള്ള യജ്ഞത്തിൻ്റെ ഭാഗമായി തൃശൂർ ജില്ലാ കലക്ടർ കൃഷ്ണ തേജ ഐഎഎസിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന ‘ടുഗതർ ഫോർ തൃശൂർ’ പദ്ധതിയുടെ ഭാഗമായാണ് കുരുന്നുകൾ അശരണർക്ക് കൈത്താങ്ങായത്.
അദി ദാരിദ്ര വിഭാഗങ്ങൾക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന പദ്ധതി പുന്നയൂർക്കുളം അമൽ ഇംഗ്ലീഷ് സ്കൂളിലും നടപ്പിലാക്കുന്നതിൻ്റെ സ്കൂൾതല ഉദ്ഘാടനം പ്രിൻസിപ്പൽ അബ്ദുൽ ഗഫൂർ നാലകത്തിൻ്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷെഹീർ നിർവഹിച്ചു.പിടിഎ പ്രസിഡന്റ് സുമിഷ ,സ്കൂൾ ചെയർമാൻ മുഹമ്മദ് അലി,പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് നിഷാർ എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളിൽ നിന്ന് സമാഹരിച്ച ഭക്ഷ്യ വസ്തുക്കൾ അർഹരായ 20 കുടുംബാംഗങ്ങൾക്ക് കുട്ടികൾ തന്നെ വിതരണം ചെയ്തു.
അധ്യാപകർ,വിദ്യാർത്ഥി പ്രതിനിധികൾ, പുന്നയൂർ കുളം പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രേമ സിദ്ധാർത്ഥൻ,വാർഡ് മെമ്പർമാരായ ദേവകി ശ്രീധരൻ,ഷംസുദ്ധീൻ, അനിത ധർമൻ,സെക്രട്ടറി ഇൻ ചാർജ് സി. എസ്. രശ്മി തുടങ്ങിയർ പങ്കെടുത്തു.
