വടക്കേക്കാട്: സംഘാടക മികവിൽ ഐ സി എ പുതുചരിത്രം സൃഷ്ടിച്ചതായി എൻ കെ അക്ബർ എം എൽ എ അഭിപ്രായപ്പെട്ടു.പല കലോത്സവങ്ങളിലും പങ്കാളിയാകാനും സഘാടകനാവാനും എനിക്ക് കഴിഞ്ഞിട്ടുണ്ട്.എന്നാൽ
തൻ്റെ ജീവിതത്തിൽ ഇതുപോലെരു കലോത്സവം താൻ കണ്ടിട്ടില്ല.തങ്ങളെ വെല്ലാൻ ഇനി ആർക്കും കഴിയില്ല എന്ന തരത്തിലുള്ള പ്രവർത്തന മികവാണ് ഐസിഎ കാഴ്ചവെച്ചതെന്ന്
എം എൽ എ പറഞ്ഞു.വട്ടംപാടം ഐ.സി.എ ഇംഗ്ലീഷ് ഹയർ സെക്കഡറി സ്കൂളിൽ നാലു ദിവസങ്ങളിലായി നടന്നു വന്ന ചാവക്കാട് ഉപജില്ല കലോത്സവത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം എൽ എ. പഞ്ചായത്ത് പ്രസിഡൻ്റ് എൻ എം കെ നബീൽ അദ്ധ്യക്ഷത വഹിച്ചു. കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായ എൽ.എഫ് സി.ജി.എച്ച്.എസ് എസ് മമ്മിയൂരിന് എ.സി. കുഞ്ഞിമോൻ ഹാജി മെമ്മോറിയൽ കൾച്ചറൽ സെൻ്റർ സ്മാരക ഓവറോൾ ട്രോഫി എം.എൽ.എ കൈമാറി.
503 പോയൻറ് നേടിയാണ് എൽഎഫ് സിജിഎച്ച്എസ്എസ് മമ്മിയൂർ മുന്നിലെത്തിയത്.412 പോയൻ്റോടെ ഗുരുവായൂർ
ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനത്തും.379 പോയൻ്റ് നേടിയ തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി.
പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വീട്ടിപ്പറമ്പിൽ,എ.ഇ.ഒ, കെ.ആർ.രവീന്ദ്രൻ,ഐ.സി.എ സ്കൂൾ മാനേജിങ് കമ്മിറ്റി പ്രസിഡൻ്റ് ഒ.എം.മുഹമ്മദലി, മുൻ പ്രസിഡൻ്റ് ആർ.വി.മജീദ്,വടക്കേക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിൻസി ബാബു,പഞ്ചായത്ത് അംഗങ്ങളായ വി.കെ. ഫസലുൽ അലി,കെ.എസ്. ഖാലിദ്,കെ.വൈ.റഷീദ്,പ്രീതി ബാബു,ബീന സുരേന്ദ്രൻ,ഐ.സി.എ മാനേജ്മെൻറ് കമ്മിറ്റി പ്രതിനിധികളായ കോട്ടയിൽ കുഞ്ഞിമോൻ, മുഹമ്മദ് റഷീദ്,എ. മുഹമ്മദ് ഷാഫി,ജാഫർ സാദിഖ്,പി.ടി.എ വൈസ് പ്രസിഡൻ്റ് റജീന, അധ്യാപക സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.ജനറൽ കൺവീനർ ഡോ. ഷെരീഫ് പൊവ്വൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.എം സൈനബ നന്ദിയും പറഞ്ഞു
