പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേൽക്കാം…

പുത്തന്‍ പ്രതീക്ഷകളുമായി മറ്റൊരു പുതുവര്‍ഷം കൂടി പിറക്കുന്നു.പുതിയ വര്‍ഷം, പുത്തന്‍ ദിനങ്ങള്‍, പുതിയ സ്വപ്‌നങ്ങള്‍, വേറിട്ട ആശയങ്ങള്‍, ഉറച്ച തീരുമാനങ്ങള്‍. കഴിഞ്ഞ ദിനങ്ങളത്രയും ചരിത്രമാണ്, ആയുസില്‍ നിന്നു കുറയ്‌ക്കേണ്ട ദിനങ്ങളും. പുതുവര്‍ഷം എന്നും എപ്പോഴും പ്രത്യാശയുടെ തുരുത്താണ്. തിരുത്തലിനും രൂപപ്പെടലിനും ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാണ് പുതുവര്‍ഷം.പ്രതീക്ഷകളാണ് ജീവിതത്തെ മുന്നോട്ടു നയിക്കുന്നത്. യാത്രയില്‍ നേട്ടങ്ങള്‍ക്കൊപ്പം നഷ്ടപ്പെടലുകളും ഉണ്ടായേക്കാം. അതുകൊണ്ടുതന്നെ അതിജീവനവും പ്രധാനമാണ്.
സ്നേഹവും സമാധാനവും നന്‍മയും നിറഞ്ഞ നല്ല നാളുകള്‍ ഈ പുതുവര്‍ഷം സമ്മാനിക്കട്ടെയെന്ന് ആശംസിക്കുന്നു. ഏവർക്കും ഗുരുവായൂർ സിറ്റി ന്യൂസിൻ്റെ പുതുവത്സര ആശസംകൾ നേരുന്നു…

Leave a Reply

Your email address will not be published. Required fields are marked *