മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തി

കുന്നംകുളം: കുറുക്കൻപാറ സെന്ററിന് സമീപം മുള്ളൻ പന്നിയെ ചത്തനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ മുള്ളൻ പന്നിയെ ചത്ത നിലയിൽ കണ്ടെത്തിയത്. റോഡ് മുറിഞ്ഞു കിടക്കുമ്പോൾ വാഹനമിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. വിവരം നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു. 8 വയസ്സ് പ്രായവും 40 കിലോയോളം തൂക്കവും വരുന്ന മുള്ളൻ പന്നിയുടെ പുറകുവശത്താണ് വാഹനം ഇടിച്ചിട്ടുള്ളത്. ശരീരത്തിൽ ഉൾപ്പെടെ ഉറുമ്പരിച്ച നിലയിലാണ്. മുള്ളൻ പന്നിയെ നീക്കം ചെയ്യാൻ വൈകിയാൽ ദുർഗന്ധം വമിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. മുള്ളൻ പന്നിയെ എത്രയും വേഗം നീക്കം ചെയ്യണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *