എരുമപ്പെട്ടി:എൽ.ഡി.എഫ് ആലത്തൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ.രാധാകൃഷ്ണൻ കുന്നംകുളം നിയോജക മണ്ഡലത്തിലെ കടങ്ങോട് പഞ്ചായത്തിൽ വാഹന പ്രചാരണ ജാഥയുടെ രണ്ടാഘട്ടം പൂർത്തിയാക്കി. പഞ്ചായത്തിലെ എട്ട് ബൂത്തുകളിലാണ് പ്രചരണ ജാഥയെത്തിയത്. ഇയ്യാൽ അമ്പലം സെൻററിൽ നിന്ന് ആരംഭിച്ച് ചിറ്റിലങ്ങാട്, കിടങ്ങൂർ, ചിറമനേങ്ങാട്, കുറിഞ്ഞുർഞാൽ, അരിക്കാട്ടുകുണ്ട് കോളനി, കുഴുപ്പോത്ത് കോളനി തുടങ്ങിയ കേന്ദ്രങ്ങളിൽ സന്ദർശിച്ച് മണ്ടംപറമ്പ് കോളനിയിൽ സമാപിച്ചു. കടുത്ത ചൂടിനെയും അവഗണിച്ച് വലിയ ജനക്കൂട്ടമാണ് ഓരോ സ്വീകരണ കേന്ദ്രത്തിലും സ്ഥാനാർത്ഥിയെ കാണാനായി തടിച്ചു കൂടിയത്. സ്ഥാനാർത്ഥിയോടൊപ്പം സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എ.സി മെയ്തീൻ എം.എൽ.എ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ എം.എൻ സത്യൻ, കെ.ഡി ബാഹുലേയൻ , എൽ.ഡി.എഫ് നേതാക്കളായ എം. ബാലാജി, കെ.ടി ഷാജൻ, ഇ.എ ദിനമണി, ടി.കെ വാസു, കെ.ബി ജയൻ, ഓ.കെ ശരി, എസ് ബസന്തലാൽ, കെ.എം അഷറഫ്, പി.എസ് പ്രസാദ്, അഡ്വ കെ.എം നൗഷാദ്, ഫ്രാൻസിസ് കൊള്ളന്നൂർ, യു.വി ഗിരീഷ്, ടി.പി ജോസഫ്, പത്മിനി ടീച്ചർ, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി എന്നിവരും ഉണ്ടായിരുന്നു
ദൃശ്യങ്ങൾ കാണാം…
