കുന്നംകുളം:കാണിപ്പയ്യൂർ മാന്തോപ്പ് പാടശേഖരത്തിലെ
പോട്ടക്കുളത്തിൽ ഒരാൾ മുങ്ങി. ചൊവ്വാഴ്ച വൈകീട്ട് 5 മണിയോടെയാണ് സംഭവം.
സമീപവാസിയായ 50 വയസ്സുള്ള ജഗതിയാണെന്നാണ് സംശയം.
വസ്ത്രങ്ങൾ പാടവരമ്പത്ത് അഴിച്ചുവെച്ച നിലയിൽ കണ്ടെത്തി.
കുളിക്കുന്നതിനോ കുളത്തിൽ നിന്നും തേങ്ങ പെറുക്കുന്നതിനോ വേണ്ടി ഇറങ്ങിയതാവാമെന്നാണ് നിഗമനം.
വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തിയ കുന്നംകുളം അഗ്നി രക്ഷാ സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
കൂടുതൽ ദൃശ്യങ്ങൾ കാണാം…
