കുന്നംകുളം:ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കുന്നംകുളം ടൗൺ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐ ഡി കാർഡ് വിതരണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു. കവിയും ഗാന രചിയിതവുമായ റഫീഖ് അഹമ്മദ് വിശിഷ്ടഥിതിയായി.
യൂണിറ്റ് പ്രസിഡൻ്റ് പി.എം മിൻഹാസ് അധ്യക്ഷനായി.മേഖല പ്രസിഡന്റ് എം.ജെ സിജോ ഐ ഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്തു.കാൽ നടയായി ശബരിമല ദർശനം പൂർത്തിയാക്കിയ യൂണിറ്റ് അംഗം മഹേഷ് ചെറുവത്താനിയുടെ മകൾ ആറ് വയസുകാരി നൈനികയെ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് ബിജു ആൽഫ ആദരിച്ചു.പുതുവർഷത്തോടനുബന്ധിച്ചു നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ റഫീഖ് അഹമ്മദ് വിതരണം ചെയ്തു. വിശിഷ്ടഥിതിക്കുള്ള യൂണിറ്റിന്റെ സ്നേഹാദരം യൂണിറ്റ് പ്രസിഡന്റ് പി.എം മിൻഹാസ് റഫീഖ് അഹമ്മദിന് നൽകി.
ഇഫ്ത്താർ വിരുന്നും നടത്തി. ബാപ്പിനു മുഹമ്മദ്, ജെറി ആൽബർട്ട്, രമേശ് കാളിയത്, സുനിൽ എറത്, പി.എ ബൈജു , ജോജിൻ രാജു, പ്രവീൺ പോൾ തുടങ്ങിയവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എൻ.എം.നൗഷാദ് സ്വാഗതവും ട്രഷറർ ദിലീപ് നന്ദിയും പറഞ്ഞു.
ആൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കുന്നംകുളം ടൗൺ വെസ്റ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഐ ഡി കാർഡ് വിതരണവും ഇഫ്താർ വിരുന്നും സംഘടിപ്പിച്ചു
