ഗുരുവായൂർ:നഗരസഭയിലെ വിഭവസാധ്യതകളെ മുൻനിർത്തിക്കൊണ്ട് സംയോജിത ഇടപെടലിലൂടെ പ്രാദേശിക സാമ്പത്തിക വികസനത്തിലൂന്നി “പ്രതീക്ഷ “എന്ന പേരിൽ നടക്കുന്ന പ്രാദേശിക തൊഴിൽമേളയുടെ വിജയത്തിനായി ചേർന്ന സംഘാടകസമിതി രൂപീകരണയോഗം നഗരസഭ ചെയർപേഴ്സൺ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു,ഡെപ്യൂട്ടി ചെയർപേഴ്സൺ അനീഷമ ഷനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു,പ്രദേശത്തെ അഭ്യസ്ത വിദ്യരായ യുവതി യുവാക്കൾക്ക് അവരവരുടെ അഭിരുചികൾ അനുസരിച്ചുള്ള തൊഴിൽ തൊട്ടടുത്തുതന്നെ ലഭ്യമാക്കലാണ് മേളയുടെ ലക്ഷ്യം.രൂപീകരണ യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം ഷഫീർ, എ എസ് മനോജ്, ഡിഎംസി ഡോക്ടർ യു സലിൻ,എഡിഎംസി പ്രസാദ്, വിജ്ഞാന കേരളം പദ്ധതി കോഡിനേറ്റർ അനൂപ് കിഷോർ,ജ്യോതിഷ്,
കെ ഡിസ്ക് അസോസിയേറ്റ് ഡയറക്ടർ സുമി, ഇന്റെൺ ദീപക്, സിഡിഎസ് ചെയർപേഴ്സൺ മാരായ അമ്പിളി ഉണ്ണികൃഷ്ണൻ, മോളി ജോയ്, കോഡിനേറ്റർ ദീപാ വിഎസ് എന്നിവർ സംസാരിച്ചു.നഗരസഭ ജനപ്രതിനിധികൾ, കമ്മ്യൂണിറ്റി അംബാസിഡർ, ഡിആർപി മാർ, എൽ ആർ പി മാർ,
സന്നദ്ധ വളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് യോഗം അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു.നഗരസഭാ സെക്രട്ടറി എച്ച് അഭിലാഷ് കുമാർ നന്ദി രേഖപ്പെടുത്തി.
പ്രതീക്ഷയോടെ… പ്രാദേശിക തൊഴിൽമേളയുമായി ഗുരുവായൂർ നഗരസഭ
