ചാവക്കാട്:തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നതിന് തൊഴിൽ വകുപ്പ് നൽകിയ സമയം നീട്ടി നൽകണമെന്നും മുഴുവൻ തൊഴിലാളികളെയും വിവര ശേഖരണത്തിന് പരിധിയിൽ കൊണ്ട് വരണമെന്നും കേരള ആർട്ടിസാൻസ് സ്കിൽഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ എസ് ടി യു തൃശ്ശൂർ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം ആവശ്യപ്പെട്ടു.സംസ്ഥാനത്ത് തൊഴിൽ വകുപ്പിന് കീഴിലുള്ള ക്ഷേമനിധി ബോർഡുകളുടെ പ്രവർത്തനം ഒരു കുടക്കീഴിലാക്കി തൊഴിലാളികൾക്ക് ഏകീകൃത തിരിച്ചറിയൽ കാർഡ് നൽകുന്നതിനായി തൊഴിൽ വകുപ്പ് ആവിഷ്ക്കരിച്ച അഡ്വാൻസ്ഡ് ഇൻഫർമേഷൻ ഇൻ്റർഫേസ് സിസ്റ്റം (എ.ഐ.ഐ.എസ്) എന്ന സോഫ്റ്റ് വെയർ വഴി സംസ്ഥാനത്തെ ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവര ശേഖരണം നടന്നുകൊണ്ടിരിക്കുകയാണ്. വിവര ശേഖരണം
നടത്തുന്നതിന് തൊഴിൽ വകുപ്പ് നൽകിയ സമയം ഈ മാസം 31 ന് അവസാനിക്കുകയാണ്.
ആയിരണക്കിന് തൊഴിലാളികൾ ഇനിയും രജിസ്ട്രേഷൻ പൂർത്തിയക്കിയിട്ടില്ല.
സമയം നീട്ടി നൽകുന്നത് സാധാരണ തൊഴിലാളികൾക്ക് ഏറെ സഹായകരമാകുമെന്നു യോഗം വിലയിരുത്തി.കേരള ആർട്ടിസാൻസ് സ്കിൽഡ് ആൻ്റ് ജനറൽ വർക്കേഴ്സ് യൂണിയൻ തൃശ്ശൂർ ജില്ലാ കമ്മിറ്റി രൂപികരണ യോഗം
മുസ്ലിം ലീഗ് ഗുരുവായൂർ മണ്ഡലം സെക്രട്ടറി വി എം മനാഫ് യോഗം ഉദ്ഘാടനം ചെയ്തു. റിട്ടേണിംഗ് ഓഫീസർ അസീസ് മന്നലംകുന്ന് യോഗം നിയന്ത്രിച്ചു. എസ് ടി യു മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സെയ്തു മുഹമ്മദ് പൊക്കകില്ലത്,ഗുരുവായൂർ നിയോജക മണ്ഡലം സെക്രട്ടറി വി പി മൻസൂർ അലി, മുഖ്യാതിഥിയായിരുന്നു.
കമ്മറ്റി ഭാരവാഹികളായി
പ്രസിഡൻ്റ് – ഐഷ ടി എ,
ജനറൽ സെക്രട്ടറി – എ വി അബ്ദുൽ ഗഫൂർ,ട്രഷറർ – രജിത രവീന്ദ്രൻ,
വൈസ് പ്രസിഡൻ്റ് -ശുഭ ജയൻ, ഫൗസിയ ഉമ്മർ.സെക്രട്ടറി -സുനിത അന്തിക്കാട്,
നൗഷജ ജാഫർ എന്നിവരെ തിരഞ്ഞെടുത്തു
തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നതിന് സമയം നീട്ടി നൽകണം
