വടക്കേക്കാട്:തൊഴിയൂർ എസികെഎച്ച് എം ഐ സി എ കോളേജ് അലുമ്നി ഇഫ്താർ സംഗമം ഐ സി എ ക്യാമ്പസിൽ വച്ച് സംഘടിപ്പിച്ചു. അലുമ്നി പ്രസിഡന്റ് അൻഫാസ് കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ഐ സി എ പ്രസിഡന്റ് ഒ എം മുഹമ്മദാലി ഉദ്ഘാടനം ചെയ്തു.
നാനൂറോളം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങ് കോളേജിന്റെ ചരിത്രത്തിൽ അലുമ്നിയുടെ ആദ്യ പരിപാടിയായിരുന്നു.സംഗമത്തിൽ വിദ്യാർത്ഥികൾ കുടുംബത്തോടെയാണ് പങ്കെടുത്തത്. അലുമ്നി എക്സിക്യൂട്ടീവ് മെമ്പർ ആഷിഫ് അബ്ദുൽ ലത്തീഫ് സ്വാഗതവും സെക്രട്ടറി അജ്മൽ കെ.എ നന്ദിയും പറഞ്ഞു
ഐ സി എ കോളേജ് അലുമ്നി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു.
