സൗജന്യ നേത്ര പരിശോധന,തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ

പുന്നയൂർക്കുളം: ചെറായി ക്രിയേറ്റീവ് വായനശാല ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യാലിറ്റി കണ്ണാശുപത്രിയുടെ സഹകരത്തോടെ നടത്തുന്ന സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാംപ് നാളെ (ഞായർ )വായനശാലയിൽ നടക്കും.രാവിലെ 9 മുതൽ 1 മണി വരെയാണ് ക്യാംപ് നടക്കുക. തിമിര ശസ്ത്രക്രിയ ആവശ്യമായവരെ അടുത്ത ദിവസം മലപ്പുറത്തെ ആശുപത്രിയിൽ കൊണ്ടുപോയി ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തിക്കും. ഇതിന്റെ എല്ലാ ചെലവും സൗജന്യമാണ്.
റജിസ്ട്രേഷന്
95670 11712
എന്ന നമ്പറിൽ വിളിക്കണം

Leave a Reply

Your email address will not be published. Required fields are marked *