ഗുരുവായൂർ:ഗുരുവായൂരപ്പൻ്റെ പരമ ഭക്തനും പണ്ഡിത ശ്രേഷ്ഠനുമായ മേൽപ്പുത്തൂർ നാരായണ ഭട്ടതിരി നാരായണീയ കാവ്യം രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ചത് കൊല്ലവർഷം 762 വൃശ്ചികമാസം ഇരുപത്തിയെട്ടാം തീയതിയാണ്.നാരായണീയ കാവ്യപ്പിറവി ദിനമായ വൃശ്ചികം 28 ദേവസ്വം നാരായണീയ ദിനമായി ആചരിച്ചുപോരുകയാണ്.ഇത്തവണത്തെ നാരായണീയ ദിനാഘോഷം നാളെ സെമിനാർ,പുസ്തക പ്രകാശനം,സാംസ്കാരിക സമ്മേളനം,കഥകളി എന്നീ പരിപാടികളോടെ വിപുലമായി ആഘോഷിക്കും
ഗുരുവായൂരിൽ നാരായണീയദിനാഘോഷം നാളെ
