പിതൃസ്മരണയിൽ ക്ഷേത്രങ്ങളിൽ കർക്കിടക വാവുബലി;തൃപ്പറ്റ്, തിരുവളയന്നൂർ മഹാദേവക്ഷേത്രങ്ങളിൽ ബലിയിടാൻ ഭക്തജന തിരക്ക്

പുന്നയൂർക്കുളം:വിവിധ ക്ഷേത്രങ്ങളിൽ നടന്ന കർക്കിടക വാവുബലിക്ക് വൻ ഭക്തജന തിരക്ക്. പുലർച്ചെ മൂന്ന് മണി മുതൽ തന്നെ ബലിതർപ്പണത്തിനായി ക്ഷേത്രങ്ങളിലേക്ക് ഭക്തർ ഒഴുകിയെത്തി.തൃപ്പറ്റ് മഹാദേവ ക്ഷേത്രത്തിൽ നടന്ന കർക്കിടക വാവുബലിക്ക് നിരവധി ഭക്തർ എത്തി ബലിതർപ്പണം നടത്തി.
കർക്കിടകം ഒന്ന് മുതൽ 31 വരെയുള്ള ദിവസങ്ങളിൽ വിവിധ പരിപാടികളോടെ കർക്കിടക മാസാചരണം നടത്തും.  പൊറ്റയിൽ സിന്ധു മുകുന്ദൻ രാമായണ പാരായണത്തിന് നേതൃത്വം നൽകി.നിറമാല, ചുറ്റുവിളക്ക് ,ക്ഷേത്രം തന്ത്രി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ മഹാഗണപതിഹോമവും ഉണ്ടായിരുന്നു. ചേർത്തല അരൂര് പ്രമോദിന്റെ മുഖ്യ കാർമികത്വത്തിൽ പുലർച്ചെ മൂന്നു മണി മുതലാണ് വാവുബലി ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിൽ തിലഹോമവും  നടന്നു. ക്ഷേത്രം ശാന്തി പുരുഷോത്തമൻ നമ്പൂതിരി കർമ്മങ്ങൾ നേതൃത്വം നൽകി. പ്രസിഡണ്ട് നാരായണൻ നമ്പൂതിരി,സെക്രട്ടറി ചിറ്റഴി അനൂപ്, ജയൻ കുലവത്ര, ശിവദാസ് ചേന്ദ്രാൻ, ഗംഗാധരൻ താമരശ്ശേരി, കണ്ണൻ അരിയല്ലി,  ലിജേഷ് ഇളയച്ചം പറമ്പിൽ, കെ. എം പ്രകാശൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.ബലിതർപ്പണത്തിനു ശേഷം ഭക്തർക്ക് ചുക്ക് കാപ്പിയും ലഘു ഭക്ഷണവും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു.650 ഓളം പേർ ക്ഷേത്രത്തിലെത്തി ബലി തർപ്പണം നടത്തി.
തിരുവളയന്നൂർ:മഹാദേവ ക്ഷേത്രത്തിലെ കർക്കിടക വാവുബലി ഭക്തി സാന്ദ്രമായി. നിരവധി പേർ ബലിതർപ്പണം നടത്തി.കാലത്ത് തിലഹോമവും , സായൂജ്യ പൂജയും നടന്നു. പൂജകൾക്ക് മേൽശാന്തി അഖിൽ പോറ്റി മുഖ്യ കാർമികത്വം വഹിച്ചു. നിഖിൽ ശർമയുടെ  മുഖ്യകാർമികത്വത്തിൽ നടന്ന കർക്കിടക വാവുബലിതർപ്പണത്തിന് ആയിരത്തോളം പേർ പങ്കെടുത്തു. ചുക്ക് കാപ്പി വിതരണം ഉണ്ടായിരുന്നു. പ്രസിഡണ്ട് മോഹൻദാസ് തണ്ടേങ്കാടിൽ, സെക്രട്ടറി ബാബു, ട്രഷറർ ടി.ബി കുമാരൻ, ഭാരവാഹികളായ ഇ.കെ രാമചന്ദ്രൻ ,പി.കെ രാജൻ, വിജയൻ പന്തായിൽ,സുരേഷ്അലുക്കൽ,വേലായുധൻ പാക്കത്ത്,ഭാസ്കരൻ പറയരിക്കൽ,വി.ആർ അനുവിന്ദ്, ജിതിൻ കണ്ണൻ,അഖിൽ, അശോകൻ,ശശി സൗപർണിക, സുബ്രമണ്യൻ,വിജയൻ മേനോത്ത്,സദാനന്ദൻപറയിരിക്കൽ,നിബിൻ കാഞ്ഞങ്ങാട്,സുന്ദരൻ പറയിരിക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *