അഞ്ഞൂരിൽ അനധികൃത മദ്യവില്പന;യുവാവ് പിടിയിൽ

അഞ്ഞൂർ:നെല്ലിക്കത്തറയിൽ അനധികൃതമായി മദ്യവില്പന നടത്തിയ യുവാവ് എക്സൈസ് പിടിയിൽ.അഞ്ഞൂർ നെല്ലിക്കത്തറ സ്വദേശി താണിശ്ശേരി ഗിനീഷിനെയാണ് ഒന്നര ലിറ്റർ വ്യാജ മദ്യവുമായി ചാവക്കാട് എക്സൈസ് ഇൻസ്പെക്ടർ പ്രവീണിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.ബീവറേജിൽ നിന്നു മദ്യം വാങ്ങി ശേഖരിച്ചു വെച്ച്
അവധി ദിവസങ്ങളിലും വിശേഷ ദിവസങ്ങളിലും മറ്റും വില്പന നടത്തുന്നുണ്ടെന്ന രഹസ്യവിരത്തെ തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് പ്രതി എക്സൈസ് പിടിയിലാകുന്നത്

Leave a Reply

Your email address will not be published. Required fields are marked *