അണ്ടത്തോട് സബ്ബ് രജിസ്ട്രാർ ഓഫീസ് ഇന്ന് മുതൽ പുതിയ കെട്ടിടത്തിലേക്ക്

പുന്നയൂർക്കുളം:അണ്ടത്തോട് സബ്ബ് രജിസ്ട്രാർ ഓഫീസ് പുതിയതായി പണികഴിപ്പിച്ച കെട്ടിടത്തിൽ നവം.1 വെള്ളിയാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും.കിഫ്ബി പദ്ധതിയിൽ നിന്നും 1.87 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി 2024 ജനു.27 ന് നിർവഹിച്ചിരുന്നു. ഗുരുവായൂർ എം.എൽ.എ, എൻ.കെ അക്ബറിൻ്റെ പ്രത്യേക വികസന നിധിയിൽ നിന്നും 5,25,000- രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടത്തിലെ ഫർണിച്ചർ,കാബിൻ വർക്സ് പൂർത്തിയാക്കി പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്.രണ്ടു നിലകളിലായി നിർമ്മിച്ച കെട്ടിടത്തിൽ താഴത്തെ നിലയിൽ ഓഫീസും മുകളിലെ നിലയിൽ റെക്കോർഡ് റൂമുമാണ് പ്രവർത്തിക്കുന്നത്.1885- ൽ സ്ഥാപിതമായ അണ്ടത്തോട് സബ്ബ് രജിസ്ട്രാർ ഓഫീസിൻ്റെ പ്രവർത്തന പരിധിയിൽ ചാവക്കാട് താലൂക്കിലെ പുന്നയൂർക്കുളം,പുന്നയൂർ, എടക്കഴിയൂർ,കടിക്കാട്, വൈലത്തൂർ,വടക്കേക്കാട് എന്നീ 6 വില്ലേജുകളാണ് ഉൾപ്പെടുന്നത്.
പുതിയ കെട്ടിടത്തിലെ ഓഫീസ് പ്രവർത്തനോദ് ഘാടനം ഇന്ന് രാവിലെ 10ന് എം.എൽ.എ നിർവഹിക്കും

Leave a Reply

Your email address will not be published. Required fields are marked *