ഗുരുവായൂർ: കോട്ടപ്പടി കപ്പിയൂരിൽ ഉത്സവത്തിന് എത്തിച്ച ആനകൾ തലപ്പൊക്ക മത്സരം നടത്തിയതിൽ വനംവകുപ്പിൻ്റെ നടപടി.നാല് ആനകളെ അഞ്ചുദിവസം എഴുന്നെള്ളിപ്പിൽ പങ്കെടുപ്പിക്കുന്നതിന് വനംവകുപ്പ് വിലക്ക് ഏർപ്പെടുത്തി. ചെറുപ്പുളശ്ശേരി അനന്തപത്മനാഭൻ, ചിറക്കൽ കാളിദാസൻ, ഊക്കൻസ് കുഞ്ചു, ചെറുപ്പുളശ്ശേരി രാജശേഖരൻ എന്നീ കൊമ്പന്മാർക്കാണ് ജില്ലാ കളക്ടർ അധ്യക്ഷനായ മോണിറ്ററിംഗ് കമ്മിറ്റിയുടെ വിലക്ക്. ഉത്സവത്തിന് കോലം കയറ്റുന്നതിനിടെ കൊമ്പൻ അനന്തപത്മനാഭൻ പാപ്പാനെ തട്ടുകയും അനുസരണക്കേട് കാട്ടുകയും ചെയ്തിരുന്നു.പിന്നീട് ആനയെ എഴുന്നള്ളിപ്പിക്കുകയും ചെയ്തിരുന്നു
കപ്പിയുരിൽ തലപ്പെക്ക മത്സരം;നാല് ആനകൾക്ക് എഴുന്നെള്ളിപ്പിന് വിലക്ക്
