ആൽത്തറയിൽ വിന്റർ ഫീൽ ഗാർമെൻറ്സ് ഷോറൂം ആരംഭിച്ചു

പുന്നയൂർകുളം:വ്യാപാരി വ്യവസായി ഏ കോപന സമിതിയുടെ നേതൃത്വത്തിലുള്ള വിന്റർ ഫീൽ ഗാർമെന്റ്സ് ഉൽപ്പന്നങ്ങളുടെ എക്സ്ക്ലൂസീവ് ഷോറൂം ആൽത്തറയിൽ  ജില്ലാപ്രസിഡന്റ് കെ.വി അബ്ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.
ആദ്യവിൽപ്പനയും ജില്ലാ എക്‌സിക്യുട്ടീവ് അംഗം എം. വി. ജോസിന് ഉൽപ്പന്നം നൽകി അദ്ദേഹം നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറി റാഫേൽ, നിയോജക മണ്ഡലം കൺവീനർ ജോജിതോമസ്, എന്നിവർ പ്രസംഗിച്ചു., ജില്ലാ വൈസ് പ്രസിഡണ്ട്‌ ലൂക്കോസ് തലക്കോട്ടൂർ സ്വാഗതവും ഇ.കെ. അബൂബക്കർ നന്ദിയും പറഞ്ഞു, യൂണിറ്റ് ഭാരവാഹികളായ ഐ. കെ. സച്ചിദാനൻ, വി.കെ അബ്‌ദുൾ ഷുക്കൂർ, കെ.എം പ്രകാശൻ,വി.ജി ബാലകൃഷ്ണൻ,എ. മുഹമ്മദാലി, യൂണിറ്റ് ഭാരവാഹികൾ,മെമ്പർമാർ, നാട്ടുകാർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *