ഗുരുവായൂർ:സംസ്ഥാന സർക്കാരിന്റെ മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി മൂന്നാംതവണയും കരസ്ഥമാക്കി ഗുരുവായൂർ നഗരസഭ. തുടർച്ചയായി ഒരു നഗരസഭയ്ക്ക് മൂന്നുതവണ സ്വരാജ് അംഗീകാരം ലഭിക്കുന്നത് ഇതാദ്യം. 50 ലക്ഷം രൂപയും ബഹുമതിപത്രവുമാണ് പുര സ്ക്കാരം.എം. കൃഷ്ണദാസ് ചെയർമാനായിരുന്ന കാലഘട്ടത്തിലെ വികസനപദ്ധതികൾ അടി സ്ഥാനപ്പെടുത്തിയാണ് ഈ അംഗീകാരം.ഗുരുവായൂരിലെത്തുന്ന തീർഥാടകർക്ക് അടിസ്ഥാന
സൗകര്യവർധന, അജൈവമാ
ലിന്യശേഖരണത്തിലെ നൂറു മേനി,അമൃത് പദ്ധതികളുടെ
പൂർത്തീകരണം,ഫെസിലിറ്റേഷൻ, അമിനിറ്റി സെൻ്റർ എന്നി വയുടെ നടത്തിപ്പ് കുടുംബശ്രീയെ ഏല്പിച്ചതുവഴി വരുമാനം
കോടിയിലെത്തിയതും കാൻ്റീൻ സൗകര്യത്തോടെ ഷീലോഡ്ജ് തു റന്നതുമെല്ലാം സ്വരാജ് ട്രോഫി പരിഗണിക്കാനുള്ള നേട്ടങ്ങളായി. ആധുനിക ബസ് ടെർമിനൽ,സ്ട്രീറ്റ് ഷോപ്പിങ് കോപ്ലക്സ് എന്നിവയുടെ പണികൾ പൂർത്തിയായിവരുകയാണ്. സ്വരാജ്‌ട്രോഫി സ്ഥിരമായി ഗുരുവായൂർ നഗരസഭയ്ക്ക് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും അതിൻ്റെ തുടർച്ചയ്ക്ക് ശ്രമിക്കുമെന്നും നഗരസഭാ ചെയർപേ ഴ്‌സൺ സുനിതാ അരവിന്ദൻ പറഞ്ഞു
സ്വരാജ് ട്രോഫിയിൽ മൂന്നാം തവണയും മുത്തമിട്ട് ഗുരുവായൂർ നഗരസഭ
