വടക്കേക്കാട്:വൈലത്തൂർ വാർഡ് 10 ,11 കോൺഗ്രസ് കുടുംബ സംഗമം നടത്തി.
മുതിർന്ന് കോൺഗ്രസ് നേതാക്കളായ ലത്തീഫ് കൊട്ടാംതറയിൽ, കുഞ്ഞിമോൻ വാരിയത്ത് എന്നിവർ ചേർന്ന് പതാക ഉയർത്തി ആരംഭിച്ച കുടുംബ സംഗമത്തിന് വാർഡ് മെമ്പർ എസ് കെ ഖാലിദ് പനങ്ങാവിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡണ്ട് ജോസ് വളളൂർ സംഗമം ഉദ്ഘാടനം ചെയ്തു.പതിനൊന്നാം വാർഡ് പ്രസിഡണ്ട് റഫീഖ് കടലാപ്പറമ്പിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ
അഡ്വ: അനൂപ് വി.ആർ, (കെപിസിസി മീഡിയ പാനലിസ്റ്റ് ) ഇഫ്തിഖാറുദ്ധീൻ (കെ.പി.സി.സി മെമ്പർ ),
കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കണ്ണൻ നമ്പ്യാർ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് നബീൽ എൻഎംകെ, മണ്ഡലം പ്രസിഡണ്ട് അജയകുമാർ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജ്മൽ, മെമ്പർമാരായ ശ്രീധരൻ മാക്കാലിക്കൽ, എം ഗിരീഷ് എന്നിവർ സംസാരിച്ചു.
എസ്എസ്എൽസി പ്ലസ്ടു ഉന്നത വിജയം നേടിയ വാർഡിലെ വിദ്യാർത്ഥികളെ ആദരിച്ചു. 650 പേർ സംഗമത്തിൽ പങ്കെടുത്തു. സമ്മാന വിതരണം. കുട്ടികളുടെ കലാപരിപാടികൾ,ഭക്ഷണ വിതരണം എന്നിവയുണ്ടായി. അബ്ദുള്ളക്കുട്ടി,ചന്ദ്രൻ, അഷറഫ്, അനീഷ്, നസ്റുദ്ധീൻ,നിഷാദ്, ഷാനു, കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. ഉമ്മർ ചേപ്പുള്ളിയിൽ നന്ദി പറഞ്ഞു
വൈലത്തൂരിൽ കോൺഗ്രസ് കുടുംബ സംഗമം
