പുന്നയൂർ:കുമരംകോട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ക്ഷേത്രം തന്ത്രി അണ്ടലാടിമന കുട്ടൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തിൽ ശനിയാഴ്ച്ച മഹാഗണപതി ഹോമവും, ആനയൂട്ടും നടത്തി. അയോദ്ധ്യാ നഗർ, സമന്വയ നഗർ, രവിപുരം, കൊമ്പൻസ്, പാവിട്ടകുളങ്ങര ദേശം, സംഘധ്വനി, മിനി സെൻ്റർ, എന്നീ പൂരാഘോഷ കമ്മററികളുടെ ആഭിമുഖ്യത്തിൽ ആന ഊട്ടും നടത്തി. ചടങ്ങുകൾക്ക് കുമരംകോട് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ നേതൃത്വം നല്കി
കുമരംകോട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആനയൂട്ടും മഹാഗണപതി ഹോമവും
