വെളിയംകോട് : ഉണ്ണി സ്മാരക വായനശാല യിലേക് എംഎൽഎ യുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നുള്ള പുസ്തകവിതരണോദ്ഘാടനം പൊന്നാനി എം എൽ എ ,പി. നന്ദകുമാർ നിർവഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, നേപ്പാളിൽ വെച്ച് നടന്ന യോഗാചാമ്പ്യൻഷിപ് നേടിയ വിദ്യാർത്ഥികളെയും അമേരിക്കൻ പ്രവാസി എഴുത്തുകാരൻ അബ്ദുൽ പുന്നയൂർക്കുളത്തിനെയും ചടങ്ങിൽ ആദരിച്ചു.സജീഷ് പേരുമുടിശേരി സ്വാഗതം പറഞ്ഞു. വെളിയംകോട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൈത് പുഴക്കര അദ്യക്ഷത് വഹിച്ചു. വാർഡ് മെമ്പർ പി. പ്രിയ, വായനശാല സെക്രട്ടറി സി.കെ ബാലൻ എന്നിവർ സംസാരിച്ചു.
വായനശാല ഭാരവാഹി അജയൻ നന്ദി പറഞ്ഞു.
അബ്ദുൽ പുന്നയൂർകുളത്തിന് ആദരം
