രാമായണ മാസ സമാപന സൽസംഗം

ഗുരുവായൂർ: രാമായണമാസകാല സമാപന സംൽസംഗവും, ചിങ്ങം ഒന്നിന് നടത്തപ്പെടുന്ന ചിങ്ങ മഹോത്സവത്തെ വരവേറ്റ് കൊണ്ടുo വിളക്കൊരിക്കലവുമായി ഗുരുവായൂർ ക്ഷേത്ര പാരമ്പര്യ നായർ തറവാട്ട് കൂട്ടായ്മ ഒത്ത് ചേർന്നു. തെക്കെനടയിൽ നിർമ്മാല്യചിങ്ങ മഹോത്സവ സ്വാഗത സംഘഓഫീസിൽ അലങ്കരിച്ച് വെച്ച ഗുരുവായൂരപ്പ വിഗ്രഹത്തിന് മുന്നിൽ ഐശ്വര്യവിളക്കുകളും, പണക്കിഴിയും, ഫോട്ടോയും സമ്പന്നമാക്കിഒരുക്കിയ വേദിയിൽ മൗനയോഗി ഡോ: ഹരി നാരായണൻ ദീപോജ്വലനം നിർവഹിച്ചു. കൂട്ടായ്മ പ്രസിഡണ്ട് കെ.ടി. ശിവരാമൻ നായർ അധ്യക്ഷത വഹിച്ചു. മഹോത്സവ കൺവീനർ അഡ്വ. രവി ചങ്കത്ത്മഹോത്സവ വിവരണം നടത്തി. സെക്രട്ടറി അനിൽ കല്ലാറ്റ്, നിർമ്മല നായ്കത്ത് , ശ്രീധരൻ മാമ്പുഴ ,ബാലൻ വാറണാട്ട്, ഗുരുവായൂർ ജയപ്രകാശ്, ഡോ. സോമസുന്ദരൻ, ഏ.കെ.ദിവാകരൻ, രാധാ ശിവരാമൻ, മുരളി അകമ്പടി , രവി വട്ടരങ്ങത്ത്, ഗീതാഹരിഎന്നിവർ സംസാരിച്ചു. രാമായണ സമാപനവുമായി നൂറോളം വനിതകൾപാരായണവും, രാമായണ വന്ദനവും പ്രാർത്ഥനയും നടത്തി. കർക്കിടക മാസം മുഴുവൻ രാമായണ പാരായണം ക്ഷേത്രങ്ങളിലും, ഭവനങ്ങളിലും, ആലയങ്ങളിലും നിർവഹിച്ച് പോന്നിരുന്ന പാരായണ സമിതി അംഗങ്ങളെയും വേദിയിൽ അനുമോദിച്ചു.സ്നേഹ വിരുന്നും ഉണ്ടായി. ഹരിദാസ് മാമ്പുഴ , ബാബു വീട്ടീലായിൽ, ഹരിഗോവിന്ദ്, ഉദയശ്രീ ധരൻ, വി.ബാലകൃഷ്ണൻ നായർ ,.എം. ശ്രീ നാരായണൻ , കൊടമ ന ഹരിഗോവിന്ദ്, ചന്ദ്രൻ . ടി.ടി.ഡി,ഒ.വി. രാജേഷ്, പ്രസന്ന ബാബു, ഇന്ദിര സോമസുന്ദരൻ, ബിന്ദു ദാസ് , ഉഷാ ശശികുമാർ, എ. തങ്കമണിയമ്മ, കോമളം,ശാന്ത മണ്ണുങ്ങൽ ,വനജ താമരയൂർ,സേതു കരിപ്പോട്ട്.എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *