മർച്ചെൻ്റ്സ് അസോസിയേഷൻ വാർഷികം

പുന്നയൂർക്കുളം:മർച്ചെന്റ്സ് അസോസിയേഷൻ 44-ാം വാർഷികം കുന്നത്തൂർ പി എം പാലസിൽ വച്ച് വ്യാപാരി വ്യവസായിഎകോപന സമിതി സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ. വി. അബ്‌ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു,
അസോസിയേഷൻ യൂണിറ്റ് പ്രസിഡന്റ് ലുക്കോസ് തലക്കോട്ടൂർ അധ്യക്ഷതവഹിച്ചു. സംഘടനയുടെ ഭദ്രം നിധിയിൽനിന്ന് നൽകുന്ന10
ലക്ഷം രൂപയുടെ ഫണ്ട്‌ ജില്ല ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാറും,സൗഭാഗ്യ നിധി ലഭിച്ച ശശീധരന് ഒരു ലക്ഷം രൂപയുടെ ഫണ്ട് സെക്രട്ടറിയേറ്റ് മെമ്പർ ജോജിതോമസും വിതരണം ചെയ്തു, വ്യാപാരോത്സവ കൂപ്പൺ കൂടുതൽ ബുക്കുകൾ ചിലവഴിച്ച വ്യാപാരി കളെ ആദരിക്കലും കൂപ്പൺ സർപ്രൈസ് ഗിഫ്റ്റ് വിതരണവും ചടങ്ങിൽ നടത്തി. ഭാരവാഹികളായ ഐ.കെ സച്ചിദാനന്ദൻ,
വി,കെ അബ്‌ദുൾ ഷുക്കൂർ,കെ.എം പ്രകാശൻ,എം.വി ജോസ്,വി.ജി ബാലകൃഷ്ണൻ, എ. മുഹമ്മദാലി എന്നിവർ പ്രസംഗിച്ചു,സ്നേഹ വിരുന്നും നടത്തി.
ഭാരവാഹികളായി ലുക്കോസ് തലക്കോട്ടൂർ പ്രസിഡന്റ് ആയുള്ള നിലവിലുള്ള 30അംഗ ഭരണസമിതിയെ വീണ്ടും തെരഞ്ഞെടുത്തു,

Leave a Reply

Your email address will not be published. Required fields are marked *