വടക്കേക്കാട് :വൈലത്തൂർ മെഡിക്കൽ റിലീഫിന്റെ നേതൃത്വത്തിൽ ദയ ഹോസ്പിറ്റലിൻ്റെ സഹകരണത്തോടെ ഫൈവ് കെ റൺ ഡിസം. 29ന് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു
ഏഴുവർഷമായി വൈലത്തൂർ പ്രദേശത്ത് പിന്നോക്കം നിൽക്കുന്നവരുടെ ഒപ്പം നിൽക്കുകയും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന വി എം ആർ. പ്രദേശത്തെ 25 ഓളം കുടുംബങ്ങൾക്ക് എല്ലാ മാസവും മരുന്നു വിതരണവും നടത്തുന്നുണ്ട്. ആരോഗ്യമുള്ള ഒരു ജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ മൂന്നു വർഷമായി മാരത്തോൺ മത്സരവും സംഘടിപ്പിച്ചു വരുന്നു. വെള്ളിയാഴ്ച 6 30ന് വൈലത്തൂർ മദ്രസയുടെ മുൻവശത്തുള്ള വി എം ആർ ഓഫീസ് പരിസരത്തുനിന്ന് മാരത്തോൺ ആരംഭിച്ച് കുരഞ്ഞിയൂര്, മല്ലാട്, കാവീട് എന്നിവിടങ്ങളിലൂടെ ഓടി വൈലത്തൂർ ഓഫീസ് പരിസരത്ത് സമാപിക്കും. അഞ്ച് കിലോമീറ്റർ ഓട്ടത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ടീഷർട്ട്, മെഡൽ, റീഫ്രഷ്മെന്റ് എന്നിവ നല്കും. 10 – 15, 16- 20, 21- 30, 31- 50, 51 പ്ലസ് എന്നീ കാറ്റഗറിയിലാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് ട്രോഫി നൽകും. 27 ന് മുൻപ് റജിസ്ട്രേഷൻ നടത്തണം.പങ്കെടുക്കാൻ താല്പര്യമുള്ളവർ 29 ആം തീയതി രാവിലെ 6 മണിക്ക് ഓഫീസിൽ റിപ്പോർട്ട് ചെയ്യണം. പുന്നയൂർ, പുന്നയൂർക്കുളം, പഴയ പൂക്കോട് എന്നീ പഞ്ചായത്ത് പരിധിയിലുള്ളവരെയും ഉൾപ്പെടുത്തി കൊണ്ടാണ് 5 കിലോമീറ്റർ മാരത്തോൺ സംഘടിപ്പിച്ചിട്ടുള്ളത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 98 95 76 62 43 എന്നീ നമ്പറിൽ ബന്ധപ്പെടണം. കോഡിനേറ്റർ എസ് കെ ഖാലിദ്, പ്രസിഡണ്ട് എ ടി മുഹമ്മദ്, സെക്രട്ടറി ഉസ്മാൻ മന്തിയിൽ, ട്രഷറർ പി എം ഷംസുദ്ദീൻ, കുഞ്ഞുമോൻ വാരിയത്ത്, ഷാജി മേപ്പാട്ട് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു
