പുന്നയൂർക്കുളം:ചമ്മന്നൂർ മാഞ്ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിലെ വേല മഹോത്സവം മെയ് 9 ന് ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഉത്സവത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം 29ന് തിങ്കളാഴ്ച രാവിലെ ക്ഷേത്രം പ്രസിഡൻ്റ് ശിവദാസൻ പരത്തി വളപ്പിൽ നിർവഹിക്കും.ക്ഷേത്രം തന്ത്രി മുല്ലപ്പള്ളി ശശീധരൻ ഭട്ടതിരി,ശാന്തി കരുമത്ര നാരായണൻകുട്ടി എന്നിവർ കാർമ്മീകത്വം വഹിക്കും.വേല ദിവസം രാവിലെ വിശേഷാൽ പൂജകൾ, നടയ്ക്കൽ പറവെപ്പ്, കുതിര എഴുന്നള്ളിപ്പ്, വൈകീട്ട് 3.30ന് തിടമ്പ് എഴുന്നള്ളിപ്പ് തുടർന്ന് വിവിധ കമ്മറ്റികളുടെ ആനപ്പൂരം, കാവടി, മേളം വരവ് കൂട്ടി എഴുന്നള്ളിപ്പ്. 6.20 ന് വേല കയറ്റം, ദീപാരാധന രാത്രി 8 ന് തായമ്പക എന്നിവയുണ്ടാകും. കൊടിയേറ്റ ദിവസം മുതൽ ഉത്സവം കഴിയും വരെ എല്ലാ ദിവസവും പ്രസാദ ഊട്ടും മെയ് 5 മുതൽ 8 വരെ വൈകീട്ട് ഡാൻസ് പ്രോഗ്രാമും ഉണ്ടാകുമെന്ന് ഭാരവാഹികളായ ശിവദാസൻ പരത്തി വളപ്പിൽ,പി. സുരേഷ്ബാബു,പാറക്കാട്ട് സുനിൽകുമാർ,പി.സുരേന്ദ്രൻ എന്നിവർ അറിയിച്ചു
മാഞ്ചിറയ്ക്കൽ ക്ഷേത്രത്തിൽ വേല ഉത്സവം മെയ് 9 ന്
