നവകേരളസദസ്സ്; കുന്നംകുളത്ത് അപേക്ഷകളും പരാതി കളും നല്കാൻ വൻതിരക്ക്

കുന്നംകുളം: നവകേരള സദസ്സ് നടക്കുന്ന കുന്നംകുളം ചെറുവത്തൂർ ഗ്രൗണ്ടിൽ അപേക്ഷകളും പരാതികളും നല്കാൻ വൻതിരക്ക്. രാവിലെ മുതൽ തന്നെ പലരും എത്തിയെങ്കിലും ഒന്നരയോടെയാണ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയത്.വേദിക്കരികിൽ തയ്യാറാക്കിയ 9 കൗണ്ടറുകളിലും, പുറത്തുള്ള
കൗണ്ടറിലും അപേക്ഷകളും പരാതികളും നല്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്.സ്ത്രീകൾ , മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പൊതുയോഗം മൂന്ന് മണിക്കാണ് തുടങ്ങുക

Leave a Reply

Your email address will not be published. Required fields are marked *