എന്തിനെയും ഏതിനെയും എതിർക്കുന്ന നിലപാടാണ് പ്രതിപക്ഷത്തിൻ്റെത് – മുഖ്യമന്ത്രി പിണറായി വിജയൻ

ചാവക്കാട്:എന്തിനെയും ഏതിനെയും എതിർക്കുന്ന നിലപാടാണ് കേരളത്തിലെ പ്രതിപക്ഷത്തിൻ്റെതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
കേരളീയം നടത്തിയപ്പോൾ എതിർത്ത പ്രതിപക്ഷം നവകേരള സദസിനെയും എതിർക്കുന്നു.
പ്രതിപക്ഷം എതിർക്കുമ്പോഴും കേരളത്തിലെ ജനം ഒറ്റക്കെട്ടായി സ്വീകരിക്കുന്ന കാഴ്ചയാണ് നവകേരള യാത്രയിൽ എല്ലായിടത്തും കാണുന്നത്.സർക്കാറിന്റെ യശസ് നഷ്ടപ്പെടുത്താൻ കേന്ദ്ര ഏജൻസിയെ ഇറക്കിയാണ് ബിജെപി ശ്രമിക്കുന്നതെന്നും
കോൺഗ്രസും ബിജെപിയും തമ്മിൽ അന്തർധാര പ്രവർത്തിക്കുന്നതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഇതെല്ലാം ജനം തിരിച്ചറിഞ്ഞു എന്നതാണ് ഈ ആൾക്കൂട്ടം തെളിയിക്കുന്നത്.എന്താണ് പറയുന്നത് പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുക എന്നതാണ് എൽ ഡി എഫ് നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാവക്കാട് നടന്ന നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗുരുവായൂർ എംഎൽഎ എൻ കെ അക്ബർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ മന്ത്രിമാരായ പി പ്രസാദ്, എം ബി രാജേഷ്, അഹമ്മദ് ദേവർ കോവിൽ എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിക്കും മറ്റ് മന്ത്രിമാർക്കും തീരദേശത്തെ സുഗന്ധ വ്യഞ്ജനമായ രാമച്ചത്തിൽ തയ്യാറാക്കിയ ചെരുപ്പുകൾ നൽകി ആദരിച്ചു.
നവകേരള സദസ് കോഡിനേറ്റർ
ഡി ഷാജിമോൻ സ്വാഗതവും ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *