ഗുരുവായൂർ:അഡ്വ. ബി.ഗോപാലകൃഷ്ണൻ
എൻ ഡി എ ഗുരുവായൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്, അഭിഭാഷകൻ, രാഷ്ട്രീയ നിരൂപകൻ എന്നീ നിലകളിൽ പ്രവൃത്തിച്ചു വരുന്നു.
ചായപ്പൊടി വില്പനയിലൂടെയും വീടുകളിൽ പത്രം വിതരണം ചെയ്തു കൊണ്ട് സാധാരണ ജീവിതത്തിൽ നിന്ന് ആരംഭിച്ച്, കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ നിലയിലേക്ക് ഉയർന്നത് പരിശ്രമം,അടിത്തട്ടിൽ നിന്നുള്ള പ്രവർത്തനം,ശക്തമായ അഭിപ്രായ പ്രകടനം എന്നിവയിലൂടെയാണ്.
ശ്രീ കേരളവർമ്മ കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദം,പൂനെ ഇന്ത്യൻ ലോ സൊസൈറ്റിയിൽ നിന്ന് നിയമബിരുദം(LLB), എന്നിവ നേടി.
ഭാര്യ: ഡോ. ആശാ ഗോപാലകൃഷ്ണൻ (കണ്ണ് ചികിത്സ വിദഗ്ധ)
മക്കൾ: ഡോ. അനഘ ജി, ഡോ. അവിനാഷ് ജി (മെഡിക്കൽ പി.ജി പഠനം തുടരുന്നു).
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിയിൽ എം.ബി. മേനോൻ,എസ്. സരോജിനി അമ്മ ദമ്പതികളുടെ മകനായി ജനിച്ചു.പിന്നീട് കുടുംബം തൃശ്ശൂരിൽ താമസം ആരംഭിച്ചു.
ചായപ്പൊടി വില്പന, പത്ര വിതരണം തുടങ്ങിയ ചെറിയ ജോലികളിലൂടെ തുടങ്ങി പിന്നീട് കോപ്രാൻ കമ്പനിയിൽ മെഡിക്കൽ റെപ്രസന്റേറ്റീവ് ആയും1990 മുതൽ ക്രിമിനൽ ലോയിൽ പ്രത്യേകതയുള്ള അഭിഭാഷകൻ,സുപ്രീം കോടതി മീഡിയേഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 30 മുതിർന്ന അഭിഭാഷകരിൽ ഒരാൾ.
മീഡിയ & പൊതുസാന്നിധ്യം
പ്രമുഖ ന്യൂസ് ചാനലുകളിൽ ബിജെപി പ്രതിനിധിയായി സ്ഥിരം രാഷ്ട്രീയ നിരൂപകൻ,തീവ്രമായ വാദപ്രതിവാദ കഴിവിനാൽ ശ്രദ്ധേയൻ.
നിലവിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ്,2019 ൽ സംസ്ഥാന സെക്രട്ടറി,
2017 ൽ ഔദ്യോഗിക വക്താവ്,
2014 ൽ സംസ്ഥാന സെൽ കോർഡിനേറ്റർ എന്നീ സ്ഥാനങ്ങളും വഹിച്ചു.
2014-ൽ ചാലക്കുടി ലോക്സഭ മണ്ഡലത്തിൽ മത്സരിച്ചു, ബിജെപിയുടെ വോട്ട് 1 ലക്ഷം വരെ ഉയർത്തി. ശക്തൻ തമ്പുരാൻ പ്രതിമ സ്ഥാപിക്കാൻ പ്രക്ഷോഭം, പാലിയേക്കര ടോൾ പ്ലാസയ്‌ക്കെതിരെ സമരം എന്നിവ നയിച്ചു. തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി,ബിജെപി യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ്, ആർ.എസ്.എസ് തൃശ്ശൂർ ജില്ല ബൗദ്ധിക് പ്രമുഖ് , BMSRA സ്ഥാപക പ്രസിഡന്റ്, ശ്രീ കേരളവർമ്മ കോളേജിൽ ABVP യെ വിജയിപ്പിച്ചു, യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ എന്നീ സ്ഥാനങ്ങളും വഹിച്ചു.
2000-ൽ തൃശ്ശൂർ നിയോജക മണ്ഡലത്തിൽ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു,
പൊതുപ്രവർത്തനങ്ങൾ:
11-ആം വയസ്സിൽ ആർ.എസ്.എസ് പ്രവർത്തനം ആരംഭിച്ചു.
ശ്രീകൃഷ്ണ കോളേജ് സമരം പരിഹരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
ചൈനയിൽ നടന്ന ഏഷ്യൻ യുവജന കൗൺസിലിൽ ദക്ഷിണേന്ത്യയെ പ്രതിനിധീകരിച്ചു.
ഗുരുവായൂർ ക്ഷേത്ര സുരക്ഷ ഉൾപ്പെടെയുള്ള സാമൂഹിക വിഷയങ്ങളിൽ സമരങ്ങൾ നയിച്ചു,കാതിക്കുടം സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചു.
വല്ലാർപ്പാടം കണ്ടെയ്‌നർ ടെർമിനൽ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ചു.
തൃശ്ശൂരിൽ നിരവധി പൊതുസമരങ്ങൾ നയിച്ചു.8 പുസ്തകങ്ങളുടെ രചയിതാവ് (ഉദാ:മലപ്പുറം- ഇന്നലെ, ഇന്ന്, നാളെ”),ചിതി ബിജെപി മാസികയുടെ എഡിറ്റോറിയൽ അംഗം.ഏകദേശം 1500 സാമൂഹ്യ-രാഷ്ട്രീയ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു (മാതൃഭൂമി, മലയാള മനോരമ, ജന്മഭൂമി, കേസരി തുടങ്ങിയവയിൽ) സാധാരണ ജീവിതത്തിൽ നിന്ന് തുടങ്ങിയ തൻ്റെ രാഷ്ട്രീയ ജീവതത്തെ അഭിമാനത്തോടെ കാണുകയും പൊതുസേവനം,സാമൂഹിക ഇടപെടൽ, ജനാധിപത്യ മൂല്യങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തനം ലക്ഷ്യം വച്ചുള്ള തൻ്റെ ജീവിതത്തിൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിൽ സുനിശ്ചിതമായ വിജയം ഉറപ്പിക്കുകയാണ് അഡ്വ.ബി ഗോപാലകൃഷ്ണൻ
