പുന്നയൂർക്കുളം:ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ 2023 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള അവാർഡ് പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് ഏറ്റുവാങ്ങി.കോഴിക്കോട് നടന്ന ഉണർവ് 2023 ഭിന്നശേഷി സംസ്ഥാനതല അവർഡ് വിതരണ ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിൽ നിന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷെഹീറും പഞ്ചായത്തംഗങ്ങളും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങിയത്. വൈസ് പ്രസിഡന്റ് ഇ കെ നിഷാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മൂസആലത്തയിൽ, വാർഡ് മെമ്പർമാരായ കെ എച്ച് ആബിദ് ,ബുഷറ നൗഷാദ് എന്നിവർ പങ്കെടുത്തു.ഭിന്നശേഷി മേഖലയിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് പഞ്ചായത്ത് പുരസ്കാരം കരസ്ഥമാക്കിയത്
Related Posts
സ്വച്ഛ് സർവ്വേക്ഷൺ 2024 ;ഐ ഇ സി ശില്പശാല സംഘടിപ്പിച്ചു
- Ramesh Chembil
- July 6, 2024
- 0
ഗുരുവായൂർ: നഗരസഭയുടെ ശുചിത്വാരോഗ്യ പ്രവർത്തനങ്ങളുടെ മികവ് ദേശീയ തലത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് അർദ്ധ ദിന ശില്പശാലനഗരസഭ ചെയർമാൻ എം.കൃഷ്ണദാസിൻ്റെ അദ്ധ്യക്ഷതയിൽ നടന്നു.വൈസ് ചെയർപേർസൺ അനീഷ്മ ഷനോജ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായഎ എസ് മനോജ്,ബിന്ദു അജിത് കുമാർ,സെക്രട്ടറി […]
താള മേള ലയ വർണ്ണ കാഴ്ചകളുടെ സംഗമ ഭൂമിയായി തൃശൂർ നഗരം
- Ramesh Chembil
- May 6, 2025
- 0
തൃശൂർ: മേളങ്ങളുടെ താളപ്പെരുമയിൽ പൂര കാഴ്ചകളുടെ കൗതുകവും വർണപ്പകിട്ടും തീർത്ത തെക്കോട്ടിറക്കത്തിന് പിന്നാലെ കുടമാറ്റവും സമാപിച്ചു. ഇനി ഇതുപോലൊരു മനോഹര കാഴ്ചകാണാൻ പൂരപ്രേമികൾ ഒരു കൊല്ലം കാത്തിരിക്കണം. വിവിധ നിറങ്ങളിലും തിളക്കത്തിലുമുള്ള കുടകളും, എൽഇഡി […]
മെഗാ പൂക്കളം ഒരുക്കി സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ
- Ramesh Chembil
- September 13, 2024
- 0
വടക്കേക്കാട്:സെന്റ് ഫ്രാൻസിസ് യുപി സ്കൂൾ വൈലത്തൂരിന്റെ നൂറാംവാർഷികത്തോടനുബന്ധിച്ച് ലോഗോ ഉൾക്കൊണ്ട മെഗാ പൂക്കളം അധ്യാപകരും കുട്ടികളും ചേർന്ന് ഒരുക്കി. പൂക്കളത്തിന് വേണ്ട പൂക്കൾ ഏറെയും കുട്ടികൾ കൃഷി ചെയ്തതാണ്. മുറ്റം നിറഞ്ഞ് തിരുവാതിര കളിച്ചുകൊണ്ട് […]
