പുന്നയൂർക്കുളം സഹകരണ ബാങ്ക് വാർഷീക പൊതുയോഗം ചേർന്നു

പുന്നയൂർകുളം: സർവീസ് സഹകരണ ബാങ്ക് 65-ാം വാർഷീക പൊതുയോഗം പ്രസിഡന്റ്‌ പി.ഗോപാലന്റെ അധ്യക്ഷതയിൽ ചേർന്നു.ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ നാനൂറോളം മെമ്പർമാർ പങ്കെടുത്തു.ബാങ്ക് സെക്രട്ടറി എ. കെ. സതീഷ്കുമാർ റിപ്പോർട്ട്‌, വരവ് ചിലവ് കണക്കുകൾ, ബഡ്ജറ്റ് എന്നിവ അവതരിപ്പിച്ചു.മുൻ പ്രസിഡന്റ്‌ പി. രാംദാസ്, മുൻ ഡയറക്ടർമാരായ എ. എം. അലാവുദ്ധീൻ, അബൂബക്കർ കുന്നംകാട്ടയിൽ, ചോ മുഹമ്മദുണ്ണി, പി. രാജൻ ഡയറക്ടർമാരായ ഭാസ്കരൻ കോട്ടെപ്പാട്ട്, മുഹമ്മദ്‌അലി കൊറോത്തയിൽ, രാജേഷ് പാഴിയൂർ, ടിപ്പുസുൽത്താൻ, കബീർ.ടി. കെ, പ്രിയേഷ്. എ. ഡി, യാശോധര മോഹനചന്ദ്രൻ, അനീഷ നസീർ എന്നിവർ പങ്കെടുത്തു. ഡയറക്ടർ ആലത്തയിൽ മൂസ്സ സ്വാഗതവും കെ. പി ധർമ്മൻ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *