മെഗാ പൂക്കളം ഒരുക്കി സെന്റ് ഫ്രാൻസിസ് യു പി സ്കൂൾ

വടക്കേക്കാട്:സെന്റ് ഫ്രാൻസിസ് യുപി സ്കൂൾ വൈലത്തൂരിന്റെ നൂറാംവാർഷികത്തോടനുബന്ധിച്ച് ലോഗോ ഉൾക്കൊണ്ട മെഗാ പൂക്കളം അധ്യാപകരും കുട്ടികളും ചേർന്ന് ഒരുക്കി. പൂക്കളത്തിന് വേണ്ട പൂക്കൾ ഏറെയും കുട്ടികൾ കൃഷി ചെയ്തതാണ്. മുറ്റം നിറഞ്ഞ് തിരുവാതിര കളിച്ചുകൊണ്ട് അധ്യാപകരും രക്ഷകർത്താക്കളും കുട്ടികളും ഓണം ആഘോഷിച്ചു.കന്നട സംഗീത സംവിധായകൻ സണ്ണി മാധവൻ ഓണാഘോഷം ഉദ്ഘാടനം ചെയ്തു. പ്രധാനധ്യപകൻ ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു.തുടർന്ന് നടന്ന വടംവലി മത്സരം പഞ്ചായത്ത് പ്രസിഡണ്ട് എൻ എം കെ നബീൽ ഉദ്ഘാടനം ചെയ്തു. ഓണത്തോടനുബന്ധിച്ച് ഒരുക്കിയ ഓണസദ്യ വിളമ്പിയതും കുട്ടികൾ തന്നെയായിരുന്നു.പിടിഎ പ്രസിഡണ്ട് സുനിൽ വൈലത്തൂർ,വൈസ് പ്രസിഡണ്ട് രമേശ് ചേമ്പിൽ,അംഗങ്ങളായ ബഷീർ,പ്രദീപ്, എം പി ടി എ പ്രസിഡന്റ് സരിത സജീഷ്, മറ്റ് അംഗങ്ങളും അധ്യാപകരും ചടങ്ങുകൾക്ക് നേതൃത്വം നല്കി

കൂടുതൽ വീഡിയോ കാണാം…

Leave a Reply

Your email address will not be published. Required fields are marked *