തകർന്ന റോഡിൽ തുണി അലക്കിയും വാഴനട്ടും ബിജെപി പ്രതിഷേധം

കുന്നംകുളം: തകർന്ന് കിടക്കുന്ന
പറേമ്പാടം – അകതിയൂർ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കാത്തതിൽ ബി.ജെ.പി പോർക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ നില്പ് സമരവും പ്രകടനവും നടത്തി. റോഡിലെ കുഴിയിൽ അലക്ക് കല്ല് കെട്ടി തുണി അലക്കിയും പോർക്കുളം പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും പത്താം വാർഡ് മെമ്പറുടേയും പ്രതീമായി വാഴനട്ടും നടത്തിയ സമരം ബി ജെ പി തൃശൂർ നോർത്ത് ജില്ലാ പ്രസിഡണ്ട് അഡ്വ.നിവേദിത സുബ്രമണ്യൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്തിൻ്റെ വികസനത്തിനായി കേന്ദ്രം അനുവധിക്കുന്ന ഫണ്ടുകൾ സമയബന്ധിതമായി ഉപയോഗിക്കാതെ കേന്ദ്രത്തിനെ കുറ്റപ്പെടുത്തൽ മാത്രമാണ് ഇടതു – വലതു പക്ഷങ്ങൾ നടത്തുന്നതെന്ന് നിവേദിത പറഞ്ഞു.ബി.ജെ. പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം. ബി. വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന പാതയുടെ നിർമ്മാണം നടക്കുന്നതിനാൽ നിരവധി വാഹനങ്ങൾ പാറേമ്പാടത്തു നിന്നും കേച്ചേരി ബൈപ്പാസ് റോഡിലേക്ക് കടന്നുപോകുന്ന അകതിയൂർ റോഡ് പൊട്ടി പൊളിഞ്ഞു സഞ്ചാര യോഗ്യമല്ലാതായിട്ട് മാസങ്ങൾ പിന്നിട്ടിട്ടും റോഡിൻ്റെ പുനർനിർമ്മാണത്തിനായി 30 ലക്ഷം രൂപ അനുവധിച്ചിട്ടും പഞ്ചായത്ത് പ്രസിഡണ്ടോ, വാർഡ് മെമ്പറോ നാളിതുവരെയായിട്ടും തുടർ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് ബി ജെ പി ആരോപിച്ചു. പഞ്ചായത്തിനകത്തുള്ള മിക്ക റോഡുകളും തകർന്ന സ്ഥിതിയിലാണെന്നും പഞ്ചായത്തിലെ റോഡുകൾ അടിയന്തിരമായി
സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ തുടർസമരങ്ങൾ ഉണ്ടാവുമെന്നും
ബി ജെ പി മുന്നറിയിപ്പ് നല്കി.
കുന്നംകുളം മണ്ഡലം പ്രസിഡണ്ട് പി.ജെ ജെബിൻ , ട്രഷറർ കെ.വി വിഗീഷ്,വൈ. പ്രസിഡൻ്റ് പ്രഭാകരൻ പുഴങ്കര,സെക്രട്ടറി നിമിഷ വിഗീഷ്,യുവ മോർച്ച ജില്ലാ സെക്രട്ടറി വി.ആർ സജിത്ത്,പഞ്ചായത്ത് ജനറൽ സെക്രട്ടറി എസ്. വി പ്രേംദാസ് എന്നിവർ സംസാരിച്ചു.ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി  പ്രവർത്തകർ സമരത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *