പുന്നയൂർക്കുളംമർച്ചൻസ് അസോസിയേഷൻ 45-ാംവാർഷികവും വ്യാപാരി കുടുംബ സുരക്ഷ പദ്ധതി സഹായ വിതരണവും

പുന്നയൂർക്കുളം:മർച്ചൻസ് അസോസിയേഷൻ 45-ാംവാർഷികവും, കുടുംബ സംഗമവും വ്യാപാരി കുടുംബ സുരക്ഷ പദ്ധതിസഹായ വിതരണവും ജില്ല പ്രസിഡണ്ട്‌ കെ. വി അബ്‌ദുൾ ഹമീദ് ഉദ്ഘാടനം ചെയ്തു.പരൂർ ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡണ്ട്‌ ലൂക്കോസ് തലകോട്ടൂർ അധ്യക്ഷതവഹിച്ചു. മോട്ടിവേഷൻ ക്ലാസ്സ്‌,പതിനെട്ടര ലക്ഷം രൂപയുടെ കുടുംബ സുരക്ഷ ഫണ്ട്‌ വിതരണം,ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് ദാനം,നടൻ ശിവജി ഗുരുവായൂരിൻ്റെ അച്ഛൻ എന്ന നാടകത്തിൻ്റെ അവതരണം, സ്നേഹവിരുന്ന്എന്നിവയുണ്ടായി.ജില്ലാസെക്രട്ടറി എം. കെ. പോൾസൺ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ജോജി തോമസ്, വിവിധ യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *