ചാലിശേരി യാക്കോബായ പള്ളി പെരുന്നാളിന് കൊടിയേറി

ചാലിശ്ശേരി:പീറ്റേഴ്‌സ് ആന്റ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ 158-ാം ശിലാ സ്ഥാപന പെരുന്നാളിന് കൊടിയേറി. എ.ഡി 1865 ൽ അന്ത്യോഖ്യാ സിംഹാസന പ്രതിനിധിയായ പരിശുദ്ധ യൂയാക്കീം മോർ കൂറീയിലോസ്  ബാവയാണ്,മോർ പത്രോസ്  മോർ പൗലോസ് ശ്ലീഹന്മാരുടെ നാമധേയത്തിലുള്ള പള്ളിക്ക് ശിലയിട്ടത്.രാവിലെ നടന്ന വിശുദ്ധ കുർബാനക്കു ശേഷം ഇടവക വികാരി ഫാ. എൽദോസ് ചിറക്കുഴി കൊടിയേറ്റം നടത്തി.നവം 20, 21 തിയ്യതികളിലാണ്   പെരുന്നാൾ ആഘോഷം.
തിങ്കളാഴ്ച വൈകിട്ട് 6.30ന് സന്ധ്യ നമസ്കാരത്തോടെ പെരുന്നാൾ ശ്രുശൂഷകൾ ആരംഭിക്കും.തുടർന്ന് അങ്ങാടി ചുറ്റിയുള്ള പെരുന്നാൾ പ്രദക്ഷിണം ആശിർവാദം എന്നിവ നടക്കും.രാത്രി 9 ന്  പ്രാദേശീക  കമ്മിറ്റികളുടെ  പെരുന്നാൾ ആഘോഷം ആരംഭിക്കും. പേരുകേട്ട ഗജവീരന്മാരും , വാദ്യകലാരംഗത്തെ പ്രശസ്തരായ ബാന്റ് വാദ്യം, ചെണ്ട, ശിങ്കാരി മേളം, തബോലം,തബോർ  എന്നിവയുടെ അകമ്പടിയോടെ പത്തോളം പെരുന്നാൾ ആഘോഷം ദേശം ചുറ്റി പുലർച്ച സുറിയാനി ചാപ്പലിൽ സമാപിക്കും. ചൊവ്വാഴ്ച രാവിലെ പ്രഭാത പ്രാർത്ഥനക്കു ശേഷം 8.30 ന് പെരുന്നാൾ കുർബ്ബാന,പെരുന്നാൾ സന്ദേശം എന്നിവയും,ഉച്ചക്ക് ഒരു മണിക്കുശേഷം ആഘോഷങ്ങൾ  ആരംഭിച്ച് ദേശ വിളംബരം നടത്തി വൈകിട്ട് പള്ളിയിലെത്തി  സമാപിക്കും.തുടർന്ന് യെൽദോ മോർ ബസേലിയോസ് ചാപ്പലിലേക്ക് പ്രദക്ഷിണം,  ആശിർവാദം,നേർച്ചസദ്യ എന്നിയോടുകൂടി പെരുന്നാൾ സമാപിക്കും.ആഘോഷങ്ങൾക്ക് വികാരി ഫാ എൽദോസ് ചിറക്കുഴിയിൽ,ട്രസ്റ്റി സി. യു .ശലമോൻ, സെക്രട്ടറി ടെറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകും

Leave a Reply

Your email address will not be published. Required fields are marked *