തൊഴിയൂർ ഖാജാ ഫൌണ്ടേഷൻ മീലാദ് സെമിനാർ സംഘടിപ്പിച്ചു

തൊഴിയൂർ : ലോകാനുഗ്രഹി മുഹമ്മദ്‌ മുസ്ത്വഫാ (സ്വ) യുടെ 1500-ാം മീലാദ് മുബാറക്കിന്റെ ഭാഗമായി തൊഴിയൂർ ഖാജാ ഫൗണ്ടേഷൻ പ്രവാചകന്റെ കാരുണ്യ മുഖം എന്ന വിഷയത്തിൽ സെമിനാർ നടത്തി. കാരുണ്യം വരണ്ടുപോയ സമകാലിക യുഗത്തിൽ പ്രവാചകന്റെ കാരുണ്യ മാതൃകകളും ദർശനങ്ങളും  ചർച്ചചെയ്യുന്നതിന് വേണ്ടിയാണ് ഇങ്ങനെയൊരു സെമിനാർ സംഘടിപ്പിച്ചത്. വി. കെ റഫീഖ്, ഡോ. കെ. വി സൈദ് മുഹമ്മദ്‌ ഹാജി തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു. സ്ഥലം ഖത്വീബ്  മുഹ്‌യുദ്ദീൻ ദാരിമി സെമിനാർ ഉദ്ഘാടനം ചെയ്തു. മുദർരിസ് ഉസ്താദ് സുലൈമാൻ ബാഖവി, മുതിർന്ന അഭിഭാഷകൻ അഡ്വ. കെ. ബി ഹരിദാസ് എന്നിവർ സെമിനാറിൽ വിഷയമവതരിപ്പിച്ചു. മാധ്യമപ്രവർത്തകൻ  കെ.സി ശിവദാസ്, അഡ്വ. കെ. പി ബക്കർ, കവിയും എഴുത്തുകാരനുമായ  ഹക്കീം വെളിയത്ത് തുടങ്ങിയവർ  ആശംസയർപ്പിച്ച് സംസാരിച്ചു.
നജീബ് സ്വാഗതവും വികെ ഫൈസൽ  നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *