ഗുരുവായൂർ ക്ഷേത്രത്തിൽഭണ്ഡാര വരവ് 6.84 കോടി

ഗുരുവായൂർ:ക്ഷേത്രത്തിൽ ഒക്ടോബർ മാസത്തെ ഭണ്ഡാരം  എണ്ണൽ ഇന്ന് പൂർത്തിയായപ്പോൾ ലഭിച്ചത് 68437887
രൂപ. 2 കിലോ 826ഗ്രാം 700 മില്ലിഗ്രാം സ്വർണ്ണം ലഭിച്ചു. വെള്ളി ലഭിച്ചത് 24കിലോ 20ഗ്രാം. കേന്ദ്ര സർക്കാർ പിൻവലിച്ച രണ്ടായിരം രൂപയുടെ 128 ഉം നിരോധിച്ച  ആയിരം രൂപയുടെ 41ഉം  അഞ്ഞൂറിൻ്റെ 96 നോട്ടും ലഭിച്ചു. യുബി ഐ ഗുരുവായൂർ ശാഖയ്ക്കായിരുന്നു എണ്ണൽ ചുമതല.കിഴക്കേ നട ഇ ഭണ്ഡാരം  വഴി 2.75ലക്ഷം രൂപയുംക്ഷേത്രംകിഴക്കേ നടയിലെ ഇ ഭണ്ഡാരം വഴി
275150രൂപയുംപടിഞ്ഞാറെ നടയിലെ ഇ ഭണ്ഡാരം വഴി 60432 രൂപയും ലഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *