പുന്നയൂർക്കുളം:ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ദു:ഖ വെള്ളിയാഴ്ച വൈകീട്ട് യേശു വിന്റെപീഢാനുഭവ സ്മരണ പുതുക്കി നഗരി കാണിക്കൽ പദ യാത്ര നടത്തി. പള്ളിയിലെ മാതൃവേദിയുടെ പുത്തൻ പാന പാരായണത്തോടെയാണ് തുടക്കം കുറിച്ചത്.
വടക്കേകാട് മണികണ്ഠേശ്വരം വരെ നഗരി കാണിക്കൽ യാത്ര നടത്തി.
പള്ളിയിൽ തിരിച്ചെത്തിയതിനുശേഷം വികാരി ഫാ. ഡെന്നീസ് മാറോക്കി പീഢാ നുഭവസ്മരണ സന്ദേശം നൽകി.നഗരി കാണിക്കൽ യാത്രക്ക് ട്രസ്റ്റിമാരായ കെ. ടി. സൈമൺ, പി. ജെ. ഡേവീഡ്, ഇ. ജെ. ബെന്നി,കേന്ദ്ര സമിതി കൺവീനർ കെ. ജെ. ജിജോ, എന്നിവരും യൂണിറ്റ് ഭാരവാഹികളും നേതൃത്വംനൽകി. ശനിയാഴ്ച രാത്രി 11.30ന് യേശുവിന്റെ ഉയർപ്പ് തിരു കർമങ്ങൾ ആരംഭിക്കും
ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ദു:ഖ വെള്ളി ആചരണം
