തെരച്ചിലിന് സൈന്യം ഇറങ്ങും;അർജുനൻ്റെ കുടുംബത്തിൻ്റെ ആവിശ്യം അംഗീകരിച്ചു

കോഴിക്കോട്:കർണാടകയിലെ ഷിരൂരിൽ ദേശീയപാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് ലോറിയുൾപ്പെടെ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിലിന് സൈന്യം ഇറങ്ങും.അർജുനൻ്റെ കുടുംബത്തിൻ്റെ ആവിശ്യം കർണാടക സർക്കാർ അംഗീകരിച്ചു.ഡി.കെ ശിവകുമാർ റിപ്പോർട്ട് സൈന്യത്തിന് കൈമാറി. തെരച്ചിൽ ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ന് റഡാർ എത്തിച്ചു.മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്കാണ് മംഗളൂരുവിൽ നിന്ന് റഡാറെത്തിച്ച് പരിശോധന നടത്തിയത്. മണ്ണിടിഞ്ഞ സ്ഥലത്തും പുഴയിലും  പരിശോധന നടത്തി. ലോഹത്തിൻ്റെ സാനിധ്യം മണ്ണിനടിയിൽ കണ്ടെത്തി.ഈ ഭാഗം കേന്ദ്രീകരിച്ചാകും നാളെ സൈന്യം തെരച്ചിൽ നടത്തുക

Leave a Reply

Your email address will not be published. Required fields are marked *