സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചു

കോഴിക്കോട്: ചികിൽസയിലുള്ള 14കാരന് നിപ സ്ഥിരീകരിച്ചു.കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലുള്ള 14 കാരന് നിപ ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് നിപ സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിലെ പരിശോധനാഫലവും പോസിറ്റിവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.മലപ്പുറം ചെമ്പ്രശേരി പാണ്ടിക്കാട് സ്വദേശിയായ ബാലനാണ് ചികിൽസ കഴിയുന്നത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് വിദഗ്ധ ചികിൽസയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.അതേസമയം നിപ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. ഇതു നാലാം തവണയാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധ റിപോർട്ട് ചെയ്യുന്നത്. 2018, 2019, 2021, 2023 വർഷങ്ങളിലാണ് സംസ്ഥാനത്ത് നിപ വൈറസ് ബാധയുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *