കാണിപ്പയ്യൂരിൽ ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു

കുന്നംകുളം:കാണിപ്പയ്യൂരിൽ പൂച്ച കുറുകെ ചാടിയതിനെ തുടർന്ന് വെട്ടിച്ച ഓട്ടോറിക്ഷയും ബൈക്കുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. മാറഞ്ചേരി സ്വദേശി തൻസീത് (27) ആണ് മരിച്ചത്. അപകടത്തിൽ മറ്റൊരാൾക്ക് പരിക്കേറ്റു. ചൂണ്ടൽ പുതുശ്ശേരി സ്വദേശി കളരിക്കൽ വീട്ടിൽ ഗോകുലി (24) നാണ് പരിക്കേറ്റത്.ഇന്നലെ രാത്രി 7 മണിയോടെയാണ് അപകടമുണ്ടായത്. കേച്ചേരി ഭാഗത്തുനിന്നും കുന്നംകുളംത്തേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ പൂച്ചയെ കണ്ട് വെട്ടിച്ചതിനെ തുടർന്ന് എതിർ ദിശയിൽ വരികയായിരുന്ന ബൈക്കുകളിൽ ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ഇവരെ കുന്നംകുളം 108 ആംബുലൻസ് പ്രവർത്തകർ യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. ഗോകുൽ മലങ്കര ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘംവും കുന്നംകുളം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ഓട്ടോറിക്ഷ റോഡിൽ തലകീഴായി മറിയുകയും ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അപകടത്തെ തുടർന്ന്മേഖലയിൽ ഏറെ നേരം വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *