പുന്നയൂർക്കുളം:ദേശീയ അധ്യാപക പരിഷത്തിന്റെ ചാവക്കാട് ഉപജില്ലാ സമ്മേളനം പുന്നയൂർക്കുളം രാമരാജ സ്കൂൾ ഹാളിൽ നടന്നു. സമ്മേളനംരാഷ്ട്രീയ സ്വയംസേവക സംഘം വ്യവസ്ഥാ പ്രമുഖ് ടി. പി. ഉണ്ണി ഉദ്ഘാടനം ചെയ്തു. എൻ ടി യു ജില്ലാ കമ്മിറ്റി അംഗം രാജീവ് എം അധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ട്രഷറർ കെ.ആർ അനീഷ്,രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ സമ്പർക് പ്രമുഖ് രാജീവ് സി എസ് , കേരള ഉറുദു ടീച്ചേഴ്സ് അസോസിയേഷൻ അക്കാദമിക് കോർഡിനേറ്റർ ശിഹാബുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ചു.ഉപജില്ല സെക്രട്ടറി പി. എം സിജോ സ്വാഗതവും ട്രഷറർ ടി. വി സിജോ നന്ദിയും പറഞ്ഞു
Related Posts
മേൽപ്പുത്തൂർ പ്രതിമാസ്ഥാപന ദിനം ആഘോഷിച്ചു
- Ramesh Chembil
- November 23, 2024
- 0
മലപ്പുറം:ചന്ദനക്കാവിൽ ഗുരുവായൂർ ദേവസ്വം വക മേൽപ്പുത്തൂർ ഇല്ലത്ത് മേൽപ്പുത്തൂർ നാരായണഭട്ടതിരിപ്പാടിന്റെ പ്രതിമ സ്ഥാപനത്തിൻ്റെ നാൽപ്പത്തിമൂന്നാം വാർഷികം ആഘോഷിച്ചു.ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിലായിരുന്ന് ചടങ്ങ്. രാവിലെ പുഷ്പാർച്ചന നടന്നു. തുടർന്ന് സമ്പൂർണ്ണ നാരായണീയ പാരായണം നടത്തി.നിരവധി ഭക്തർ സന്നിഹിതരായി.ദേവസ്വം […]
ഓപ്പറേഷന് തൂഫാന്: സംസ്ഥാനത്ത് 153 പേരെ അറസ്റ്റ് ചെയ്തു, എം.ഡി.എം.എയും മറ്റുമയക്കുമരുന്നുകളും പിടിച്ചെടുത്തു
- admin
- June 20, 2026
- 0
തിരുവനന്തപുരം:ഓപ്പറേഷന് തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കി.വിവിധതരത്തിലുള്ള മയക്കുമരുന്ന് കൈവശം വച്ചതിന് 144 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 153 പേരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് […]
സംസ്ഥാന ബജറ്റ്; നായരങ്ങാടി – ഞമനേങ്ങാട് -ചക്കിത്തറ- കൊച്ചന്നൂര്‍ റോഡിന് 1.5 കോടി
- Ramesh Chembil
- February 7, 2025
- 0
വടക്കേക്കാട്:സംസ്ഥാന ബജറ്റിൽ വടക്കേക്കാട് പഞ്ചായത്തിലെ നായരങ്ങാടി ഞമനേങ്ങാട് ചക്കിത്തറ കൊച്ചന്നൂര്‍ റോഡിന് 1.5കോടി വകയിരുത്തി.ഈ റോഡിന്റെ ബിഎംബി സി നവീകരണത്തിനായി 3.5 കോടിയുടെ പ്രൊപോസൽ ചാവക്കാട് പൊതുമരാമത്ത് നേരത്തെ സമര്‍പ്പിച്ചിരുന്നു
